ബണ്ടുകള്‍ ഇല്ലാത്തതുമൂലം മട വീണ് 13 ഏക്കര്‍ കൃഷി നശിച്ചു; ലക്ഷങ്ങളുടെ നഷ്ടം
ചങ്ങനാശേരി: കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് മട വീണ് 13 ഏക്കര്‍ വരുന്ന കൃഷി നശിച്ചു.
പെരുന്ന പടിഞ്ഞാറ് ചാലുവേലില്‍ കളത്തില്‍ കടവ് പാടശേഖരത്തിലാണ് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ മട വീണ് കൃഷി നശിച്ചത്. 26 വര്‍ഷമായിട്ട് കൃഷി മുടങ്ങി തരിശായി കിടന്ന പാടശേഖരത്ത് ആറ് കര്‍ഷകര്‍ ചേര്‍ന്ന് ഡി1 എന്ന നെല്ല് കൃഷി ചെയ്യുകയായിരുന്നു. 13 ഏക്കറില്‍ ആരംഭിച്ച നെല്‍കൃഷി ഏകദേശം എട്ട് ലക്ഷം രൂപ മുടക്കിയെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ആദ്യ ഗഡു എന്ന നിലയ്ക്ക് കുറച്ച് സാമ്പത്തിക സഹായം ലഭിച്ചിരുന്നു.
പിന്നീട് ആഴശ്യമായി വന്ന സാമ്പത്തികം പാവപ്പെട്ട കര്‍ഷകര്‍ ചിട്ടിപിടിച്ചും വായ്പയായി വാങ്ങിയുമാണ് കൃഷി ഇറക്കിയത്. മട വീണതോടുകൂടി കര്‍ഷകരും കുടുംബവും കടക്കെണിയിലായിരിക്കുകയാണ്.
നെല്ല് വിളഞ്ഞ് കൊയ്യാന്‍ പാകമായ പാടത്ത് മട വീണ് നശിച്ചത്. ചാലുവേലില്‍ കളത്തില്‍ കടവ് പാടശേഖരത്ത് ബണ്ടില്ലാത്തതു മൂലമാണ് മട വീഴാന്‍ കാരണമായത്. കര്‍ഷകര്‍ ഇക്കാര്യം ഉദ്യോഗസ്ഥരെ മുന്‍കൂട്ടി അറിയിച്ചിട്ടുണ്ടായെങ്കിലും വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ തയ്യാറായില്ല. ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."