കാക്കനാട് സിവില്‍ ലൈന്‍ റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞ് അപകടാവസ്ഥയില്‍
കാക്കനാട്: സിവില്‍ലൈന്‍ റോഡിലെ വശങ്ങള്‍ ഇടിയുന്നത് ജനങ്ങളില്‍ ഭീതി ഉയര്‍ത്തുന്നു. തൃക്കാക്കര നഗരസഭ മാലിന്യ ഷെല്‍ട്ടറിനു സമീപം റോഡ് ഇടിഞ്ഞ് അപകടാവസ്ഥയിലായിരിക്കുന്നത്. റോഡിനു മീറ്ററോളം വിള്ളലും സംഭവിച്ചിട്ടുണ്ട്. വിള്ളല്‍ അറിയാതിരിക്കാന്‍ മണ്ണിട്ട് മൂടിയ നിലയിലുമാണ്. രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ കൊണ്ടുവന്ന് ശുചിമുറി മാലിന്യം തള്ളുന്നതാണ് റോഡ് ഇടിയാന്‍ കാരണം. റോഡ് ഇടിഞ്ഞ ഈ ഭാഗത്ത് അമ്പതടിയോളം താഴ്ചയുണ്ട്.
ദിവസവും നിരവധി യാത്രക്കാരുമായി സ്വാകാര്യ ബസുകള്‍ ഉള്‍പ്പെടെ നൂറുക്കണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡാണിത്. രാത്രിയില്‍ സഞ്ചരിക്കുന്നവരും വഴിതെറ്റിവരുന്ന വാഹനങ്ങളും അപകടത്തില്‍പ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. തൃക്കാക്കര നഗരസഭ മുന്നിലൂടെയുള്ള വലിയ വളവുകഴിഞ്ഞുള്ള ഭാഗമായതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് മണ്ണിടിഞ്ഞ സ്ഥലം കാണാന്‍ കഴിയില്ല. എതിരേ വരുന്ന വാഹനങ്ങള്‍ക്ക് വശംകൊടുത്താല്‍ മറ്റുവാഹനങ്ങള്‍ അപകടത്തിലാകുന്ന അവസ്ഥയുമാണ്. ഇത്രയും വലിയ അപകടാവസ്ഥയിലായിട്ടും പി.ഡബ്ലി.ഡി ഉദ്യോഗസ്ഥരോ, നഗരസഭ അധികൃതരോ അപകട സ്ഥലത്ത് മുന്നിറിയിപ്പ് ബോര്‍ഡോ മുന്‍കരുതലോ ഒരുക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."