പീതാംബരന്‍ മാസ്റ്റര്‍ അടിസ്ഥാന മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന നേതാവ്: പിണറായി
മട്ടാഞ്ചേരി: ദേശീയ സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ അടിസ്ഥാന മൂല്യങ്ങള്‍ ഇന്നും മുറുകെ പിടിക്കുന്ന ജനനേതാവാണ് ടി.പി പീതാംബരന്‍ മാസ്റ്ററെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. നവതി ആഘോഷിക്കുന്ന ടി.പി പീതാംബരന്‍ മാസ്റ്റര്‍ക്ക് പള്ളുരുത്തിയില്‍ നല്‍കിയ പൗരസ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
എന്‍.എന്‍ സുഗുണപാലന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തൊണ്ണൂറാം വയസിലും ജാഗ്രതയോടെയുള്ള മനസുമായി രാഷ്ട്രീയത്തെ വിലയിരുത്തുന്ന മാസ്റ്റര്‍ അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ നയസമീപനങ്ങളില്‍ വന്ന മാറ്റത്തെ തുടര്‍ന്ന് സ്വീകരിച്ച നിലപാട് ചരിത്രത്തിന്റെ ഭാഗമാണ്. അന്ന് കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കാന്‍ മാസ്റ്റര്‍ക്ക് കഴിയുമായിരുന്നില്ല. രാഷ്ട്രീയത്തെ ഒരു പ്രൊഫഷനായോ കരിയര്‍ ആയോ മാസ്റ്റര്‍ കണ്ടില്ല.
നാടിനും നാട്ടാര്‍ക്കും സുതാര്യവും വിശ്വസ്തവുമായ പ്രവര്‍ത്തനം കാഴ്ചവെച്ചതാണ് മാസ്റ്ററെ നാടിന്റെ പ്രിയങ്കരനാക്കിയത്. സ്വന്തം ജീവിതം അര്‍പ്പണബോധത്തോടെയുള്ള രാഷ്ട്രീയ ജീവിതമാക്കി മാസ്റ്റര്‍ മാറ്റി. പഴയ തലമുറയിലെ അദ്ധ്യാപകനെന്ന നിലയിലുള്ള അടുക്കും ചിട്ടയും ഉള്‍കൊണ്ട ശൈലി രാഷ്ട്രീയ ജീവിതത്തിലും അദ്ദേഹം കൈ കൊണ്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍.സി.പി ദേശീയ സെക്രട്ടറി പ്രഫുല്‍ പട്ടേലിന്റെ സന്ദേശം എന്‍.എ മുഹമ്മദ് കുട്ടി യോഗത്തില്‍ വായിച്ചു. മന്ത്രിമാരായ എ.കെ ശശീന്ദ്രന്‍ , രാമചന്ദ്രന്‍ കടന്നപ്പള്ളി, മുന്‍ മന്ത്രിയും എന്‍.സി.പി സംസ്ഥാന പ്രസിഡന്റുമായ തോമസ് ചാണ്ടി, പ്രൊഫ. കെ.വി തോമസ് എം.പി, എം.എല്‍.എമാരായ കെ.ജെ മാക്‌സി, ജോണ്‍ ഫെര്‍ണാണ്ടസ്, പ്രൊഫ. എം.കെ സാനു, മുന്‍ മന്ത്രി ഡൊമിനിക് പ്രസന്റേഷന്‍, വി. മുരളീധരന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. പീതാംബരന്‍ മാസ്റ്റര്‍ മറുപടി പ്രസംഗം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."