എടവകയില്‍ വികസനത്തിന് മുന്‍ഗണന
മാനന്തവാടി: എടവക ഗ്രാമപഞ്ചായത്തിന്റെ 2017-18 സാമ്പത്തിക വര്‍ഷ ബജറ്റില്‍ വികസനത്തിന് മുന്‍തൂക്കം. പാണ്ടിക്കടവില്‍ ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കാനായി രണ്ടുകോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചത്. വൈസ് പ്രസിഡന്റ് നജ്മുദ്ദീന്‍ മൂടമ്പത്ത് അവതരിപ്പിച്ച ബജറ്റില്‍ പാണ്ടിക്കടവില്‍ ആധുനിക അറവുശാല നിര്‍മിക്കുന്നതിനായി ഒരു കോടി രൂപയും വകയിരുത്തി.
കാവണകുന്ന് ശ്മശാനഭൂമിയില്‍ ഇലക്ട്രിക്ക് ശ്മശാനം നിര്‍മിക്കാന്‍ 60 ലക്ഷം രൂപ, ഭവന നിര്‍മാണത്തിന് 50 ലക്ഷം, പൈങ്ങാട്ടിരിയില്‍ പൊതുകുളം നവീകരിച്ച് ജലസേചനത്തിനും ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിനുമായി 25 ലക്ഷം, ക്ലീന്‍ എടവക പദ്ധതിയുടെ ഭാഗമായി മാലിന്യ സംസ്‌കരണത്തിന് 10 ലക്ഷം, ഹോളോബ്രിക്‌സ് നിര്‍മാണ യൂനിറ്റിന് 10 ലക്ഷം, സീറോ കാര്‍ബണ്‍ എടവകയ്ക്ക് നാലു ലക്ഷം, ഉപേക്ഷിക്കപ്പെട്ട സ്ത്രീകളുടെ സംരക്ഷണത്തിനായി അഭയ ഗ്രാമം എടവക പദ്ധതിക്ക് ആറു ലക്ഷം എന്നിങ്ങനെയാണ് വകയിരുത്തിയത്.
കാര്‍ഷിക മേഖലയിലും വിവിധങ്ങളായ പദ്ധതികള്‍ നടപ്പാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ടായി. 28,80,73,779 വരവും 25, 13,89,000 ചിലവും 66,84,774 മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് അവതരിപ്പിച്ചത്. ചടങ്ങില്‍ പ്രസിഡന്റ് ഉഷാ വിജയന്‍ അധ്യക്ഷയായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷകുമാരി മുഖ്യാഥിതിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."