പഠനോപകരണങ്ങളും വിദ്യാഭ്യാസ പുരസ്‌കാരങ്ങളും വിതരണം ചെയ്തു
ചാവക്കാട്: ഓട്ടോ ഡ്രൈവേഴ്‌സ് സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ പഠനോപകരണ വിതരണവും വിദ്യാഭ്യാസ പുരസ്‌കാര വിതരണവും സംഘടിപ്പിച്ചു. ഗുരുവായൂര്‍ കരുണ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ.ബി സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എസ് ശിവദാസ് അധ്യക്ഷനായി. എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറു ശതമാനം വിജയം കൈവരിച്ച മണത്തല ഗവ. ഹൈസ്‌കൂളിനുള്ള ഉപകാരം പ്രധാന അധ്യാപകന്‍ കെ.വി അനില്‍കുമാര്‍ ഏറ്റുവാങ്ങി.
എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഡി.ഇ.ഒ. ഇന്‍ചാര്‍ജ് പി.ബി. അനില്‍ ആദരിച്ചു. ചാവക്കാട് എ.എസ്.ഐ. അനില്‍ മാത്യു പഠനോപകരണം വിതരണംചെയ്തു. മണത്തല സ്‌കൂള്‍ അധ്യാപകന്‍ എ.എസ് രാജു, സംഘം സെക്രട്ടറി എ.കെ അലി, കെ.വി മുഹമ്മദ്, കെ.കെ വേണു, കെ.എ ജയതിലകന്‍, വി.കെ ഷാജിഹാന്‍ സംസാരിച്ചു.
ചാവക്കാട്: പാലയൂര്‍ പ്രൊഫ. ചെറുകാട് സ്മാരക വായനശാലയുടെ ആഭിമുഖ്യത്തില്‍ എസ്.എസ് എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയികള്‍ക്ക് അനുമോദനവും പഠനോപകരണവിതരണവും സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭാ അധ്യക്ഷന്‍ എന്‍.കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ മുന്‍ ഉപാധ്യക്ഷന്‍ മാലിക്കുളം അബ്ബാസ് അധ്യക്ഷനായി. പി.കെ സലീം, സി.എല്‍ തോമസ്, സി.ജി സതീശന്‍, വായനശാല സെക്രട്ടറി ഒ.എ സതീശന്‍, സി.കെ തോമസ് സംസാരിച്ചു. ആദ്യകാല വായനശാല പ്രവര്‍ത്തകന്‍ വി.ടി. ശേഖരനെ ആദരിച്ചു.
എരുമപ്പെട്ടി: മുരിങ്ങത്തേരി പവിത്രം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പുസ്തക വിതരണം സംഘടിപ്പിച്ചു. വിദ്യാധനം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 300 വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്തു. എരുമപ്പെട്ടി സര്‍ക്കാര്‍ സ്‌കൂളില്‍നിന്ന് ദേശീയ, സംസ്ഥാന തലത്തില്‍ നിരവധി കായിക താരങ്ങളെ വാര്‍ത്തെടുത്ത കായിക അധ്യാപകന്‍ മുഹമ്മദ് ഹനീഫയെയും എഫ്.സി ബാംഗ്ലൂര്‍ ഫുട്‌ബോള്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സുഗേഷ് മുണ്ടംകോടിനെയും ചടങ്ങില്‍ അനുമോദിച്ചു. പവിത്രം ട്രസ്റ്റി അഡ്വ. വി.പി മഹേശ്വരന്‍ ഉദ്ഘാടനം ചെയ്തു. പി.യു അനീഷ് അധ്യക്ഷനായി. സി.എം പ്രസാദ്, ഷനീഷ് സംസാരിച്ചു.
കടപ്പുറം: എസ്.ഡി.പി.ഐ കടപ്പുറം പഞ്ചായത്ത് 14-ാം വാര്‍ഡ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. എസ്.ഡി.പി.ഐ 14-ാം വാര്‍ഡ് ബ്രാഞ്ച് പ്രസിഡന്റ് ജാഫര്‍ പുളിഞ്ചോട് ഉദ്ഘാടനം ചെയ്തു. കടപ്പുറം പഞ്ചായത്ത് സെക്രട്ടറി ടി.എസ് സെക്കീര്‍, മുഹമ്മദ് റാഫി, താഹ, മുസമ്മില്‍, ഷെജീര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."