നിയന്ത്രണത്തിന് വിട; നെയ്യാര്‍ഡാമില്‍ മത്സ്യകുഞ്ഞുങ്ങള്‍ എത്തും
കാട്ടാക്കട: ഇനി നെയ്യാര്‍ഡാമില്‍ നിന്ന് മീന്‍ പിടിക്കാം. അത് വില്‍ക്കുകയും ചെയ്യാം. ഡാമിലെ മത്സ്യകൃഷിയ്ക്കായി നിരവധി പദ്ധതികളുമായി ഫിഷറീസ് വകുപ്പും വനം വകുപ്പും എത്തുന്നതോടെ അണക്കെട്ടില്‍ കിടക്കുന്ന കട്‌ലയും രോഹുവും തീന്‍മേശയിലെത്തും.
നെയ്യാര്‍ അണക്കെട്ടില്‍ ശുദ്ധജലമത്സ്യം ധാരാളമുണ്ട്. കട്‌ല, രോഹു, ഷാര്‍പ്പ് തുടങ്ങി വിവിധ ഇനങ്ങളില്‍പ്പെട്ട മത്സ്യം മുട്ടയിട്ട് പെരുകി കിടപ്പുണ്ട്. 8 മാസം മുന്‍പ് രണ്ടുലക്ഷത്തോളം കുഞ്ഞുങ്ങളെ ഡാമില്‍ നിക്ഷേപിക്കുകയും ചെയ്തിരുന്നു. അതും വളര്‍ന്ന് പിടിക്കാന്‍ പാകത്തിലാണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡാമില്‍ മീന്‍ പിടുത്തവും വില്‍പ്പനയും നടന്നിരുന്നു. ദൂര ദേശങ്ങളില്‍ നിന്നുപോലും മത്സ്യം വാങ്ങാന്‍ ആള്‍ക്കാര്‍ എത്തിയിരുന്നു. അത് വഴി നല്ല വരുമാനവും ഫിഷറീസ് വകുപ്പിന് കിട്ടിയിരുന്നു. നാട്ടിലെ തൊഴില്‍ രഹിതര്‍ക്ക് മീന്‍ പിടിക്കുന്നതിലൂടെ വരുമാനവും കിട്ടിയിരുന്നു. ഇതിനിടയിലാണ് വനം വകുപ്പ് തടസവുമായി എത്തിയത്.
നെയ്യാര്‍ വന്യജീവി സങ്കേതത്തിന്റെ കീഴിലാണ് ഡാമിലെ വെള്ളം വരുന്നതെന്നും അതിനാല്‍ അതിനകത്തുള്ള മീനുകള്‍ വന്യജീവികളായി പരിഗണിക്കേണ്ടി വരുമെന്നും ഇത് കേന്ദ്രവനനിയമമാണെന്നും ചൂണ്ടികാട്ടിയാണ് വനം വകുപ്പ് തടസവാദമുന്നയിച്ചത്.
തുടര്‍ന്ന് ഡാമില്‍ മീന്‍ പിടുത്തം നിരോധിച്ചു. എതിര്‍പ്പുമായി ജലവിഭവവകുപ്പും ഫിഷറീസ് വകുപ്പും എത്തി. മീന്‍ പിടുത്തം നടത്തി വന്ന പട്ടികജാതി- വര്‍ഗസൊസൈറ്റിയും വനം വകുപ്പിന് എതിരെയായി. എന്നാല്‍ വനം വകുപ്പ് പിടിവാശിയില്‍ തന്നെ നിന്നു. ഇതിനിടെ ഉദ്യോഗസ്ഥതലത്തില്‍ നിരവധി ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനം എങ്ങുമെത്തിയില്ല. അങ്ങിനെ മീന്‍പിടുത്തം നിലച്ചു.
മീന്‍ പിടുക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് വനം വകുപ്പ് ബോര്‍ഡും വച്ചു. അങ്ങിനെ പെരുകിയ മീനുകള്‍ ഡാമില്‍ തന്നെ കിടന്നു. അനധികൃത മീന്‍പിടുത്തം വ്യാപകവുമായി. ഇതിനിടെയാണ് വനം വകുപ്പ് ഫിഷറീസ് വകുപ്പിന് കത്തു നല്‍കിയത്.
ഡാമില്‍ മീന്‍ നിക്ഷേപിക്കണമെന്ന് കാണിച്ച് കത്തും നല്‍കി. തുടര്‍ന്നാണ് ഡാമില്‍ മത്സ്യം നിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്. ഇപ്പോള്‍ തന്നെ നെയ്യാറില്‍ ഹാച്ചറിയുണ്ട്. ഇവിടെ നിന്നാണ് മീന്‍ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."