കറപ്പത്തോട്ട ഭൂമി ഇടപാട്: കാന്തപുരത്തെ പ്രതിചേര്ക്കാത്തതിനെതിരേ തടസഹരജി
തലശ്ശേരി: അഞ്ചരക്കണ്ടി കറപ്പത്തോട്ട ഭൂമി ഇടപാടുമായി നടത്തിയ കൃത്യവിലോപനത്തില് പ്രധാന എതിര്‍കക്ഷിയായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെ പ്രതി ചേര്‍ക്കാത്തതിനെതിരേ പരാതിക്കാരന് തലശ്ശേരി വിജിലന്‍സ് കോടതിയില്‍ തടസഹരജി നല്കി.
പരാതിയിലെ നാലാം എതിര്‍കക്ഷിയും രേഖകളില്‍ കൃത്രിമം നടത്താന്‍ പ്രധാനമായും ഇടപെടുകയും ചെയ്ത കാന്തപുരത്തെ ത്വരിതാന്വേഷണ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കി എഫ്.ഐ.ആര് സമര്‍പ്പിച്ച അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടി തെറ്റാണെന്നു ചൂണ്ടിക്കാട്ടിയാണു പരാതിക്കാരനായ ഇരിട്ടി പെരിങ്കരി സ്വദേശി എ.കെ ഷാജി അഡ്വ. ഇ നാരായണന് മുഖേന ഇന്നലെ തടസഹരജി നല്‍കിയത്. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി ജൂലൈ ഒന്നിനു വിധി പ്രഖ്യാപനത്തിനായി മാറ്റി. കറപ്പത്തോട്ട ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഒന്‍പതുപേരെ വിജിലന്‍സ് പ്രതിയാക്കി തലശ്ശേരി വിജിലന്‍സ് കോടതിയില്‍ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."