ഖത്തറില്‍ വീണ്ടും മഴയ്ക്ക് സാധ്യത
ദോഹ: രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഖത്തറില്‍ വീണ്ടും ശക്തമായ മഴയെത്തുന്നു. വ്യാഴാഴ്ച മുതല്‍ തിങ്കളാഴ്ച വൈകുന്നേരം വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ചില സമയങ്ങളില്‍ ഇടിയോട് കൂടിയ ശക്തമായ മഴയായിരിക്കും ലഭിക്കുക. അതോടൊപ്പം അന്തരീക്ഷ താപനിലയും കാര്യമായി കുറവും.
കാലാവസ്ഥാ അസ്ഥിരത മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടയാക്കും. ആകാശം ഭാഗികമോ പൂര്‍ണമോ ആയി മേഘാവൃതമായിരിക്കും. ചാറ്റല്‍ മഴ മുതല്‍ ചില സമയങ്ങളില്‍ ഇടിയോട് കൂടിയ പെരുമഴയ്ക്കു വരെ സാധ്യതുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കുന്നത്.
തെക്കുകിഴക്കു നിന്ന് വടക്കു കിഴക്കന്‍ ദിശയിലേക്കു വീശുന്ന കാറ്റിന് 15 മുല് 25 നോട്ട് വരെയായിരിക്കും വേഗത. ഇന്നും നാളെയും ഇത് 35 നോട്ട് വരെയാവാം.
കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. തിരമാലകള്‍ 4 അടി മുതല്‍ എട്ട് അടി വരെ ഉയരാമെന്നും ചില സമയങ്ങളില്‍ ഇത് 11 അടിവരെയായാകാമെന്നും അധികൃതര്‍ അറിയിച്ചു. അന്തരീക്ഷ താപനിലയില്‍ 45 ഡിഗ്രി കുറവുണ്ടാവും. ഏറ്റവും കൂടിയ താപനില ദോഹയില്‍ പരമാവധി 2526 ഡിഗ്രിയായിരിക്കും.
പൊടുന്നനെ കാലാവസ്ഥയില്‍ മാറ്റമുണ്ടാവുന്ന അല്സരായത്ത് സീസണ് ആയതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഇതു സംബന്ധമായ ഏറ്റവും പുതിയ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും കാലവസ്ഥാ വിഭാഗം അറിയിച്ചു.
ഇന്നലെ വക്റ, ദുഖാന്, അല്‍ഖോര്‍, മിസഈദ് എന്നിവിടങ്ങളിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്, 17 ഡിഗ്രി. 25 മുതല്‍ 28 ഡിഗ്രിവരെയായിരുന്നു കൂടിയ താപനില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."