നിപ വൈറസ് ബാധ: കേന്ദ്രസംഘം കേരളത്തിലെത്തി
കോഴിക്കോട്: കേരളത്തിലെ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അയച്ച പ്രത്യേക സംഘം കേരളത്തിലെത്തി.നിപ വൈറസ് ബാധ പടരുന്ന കോഴിക്കോടും മലപ്പുറവും കേന്ദ്ര മെഡിക്കൽ സംഘം സന്ദർശിച്ചു. നാഷനൽ സെന്റർ േഫാർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി) ഡയറക്ടർ ഡോ. സുജീത് കെ.സിങ്ങാണ് സംഘത്തെ നയിക്കുന്നത്. എൻ.സി.ഡി.സിയിലെ എപിഡെമിയോളജി ചീഫ് ഡോ. എസ്.കെ.ജയിൻ, ഇഎംആർ ഡയറക്ടർ ഡോ. പി.രവീന്ദ്രൻ, സൂനോസിസ് ഡയറക്ടർ ഡോ. നവീൻ ഗുപ്ത എന്നിവരെ കൂടാതെ റസ്പിറേറ്ററി ഫിസിഷ്യൻ, ന്യൂറോ ഫിസിഷ്യൻ, അനിമൽ ഹസ്ബൻഡറി വിദഗ്ധൻ തുടങ്ങിയവരും സംഘത്തിലുണ്ട്. സംഘം ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആരോഗ്യ മന്ത്രി ഉള്‍പ്പടെയുള്ളവരുമായി കൂടികാഴ്ച നടത്തുകയാണ്.
നിപ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. മലേഷ്യയിലും ബംഗ്ലാദേശിലും കണ്ടുവരുന്ന വൈറസ് എങ്ങനെ സംസ്ഥാനത്തെത്തിയെന്ന് വ്യക്തമായിട്ടില്ല. പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്സും പെരുവണ്ണാമൂഴി ചെമ്പനോട സ്വദേശിയുമായ ലിനിയാണ് വൈറസ് ബാധയേറ്റ് ഒടുവില്‍ മരിച്ചത്.
പനി അടക്കം രോഗ ലക്ഷണങ്ങളുമായി എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കണമെന്നും അവരുപടെ രക്ത സ്രവ പരിശോധനകളും നടത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."