പൊലിസ് നടപടികള്‍ ആശങ്കയുണര്‍ത്തുന്നത്
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബാധ്യസ്ഥരായ സംസ്ഥാനത്തെ പൊലിസ് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തത് അസ്വസ്ഥതയുണ്ടാക്കുന്നു.വാളയാറില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തിലും കുണ്ടറയില്‍ പത്ത് വയസുകാരി കൊല്ലപ്പെട്ട സംഭവത്തിലും കുണ്ടറയില്‍ തന്നെ ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിലും എല്ലാം പൊലിസിന്റെ വീഴ്ചയും നിഷ്‌ക്രിയത്വവും വ്യക്തമായിരുന്നു. കേസന്വേഷണത്തില്‍ പൊലിസിന് ഉണ്ടാക്കുന്ന വീഴ്ച ഒഴിവാക്കിയാലും നീതിയുടെ കൂടെ നില്‍ക്കാതെ പ്രതികളുടെ കൂടെ നിന്ന് അവരെ സംരക്ഷിക്കുന്ന പൊലിസ് നിലപാട് ഞെട്ടിക്കുന്നതാണ്.
പാലാരിവട്ടത്ത് യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഏഴു ലക്ഷം രൂപ വാങ്ങി സി.ഐ കേസ് ഒത്തുതീര്‍പ്പാക്കിയത് പോലെ എത്രയോ ഉദാഹരണങ്ങള്‍ ഉണ്ട് പൊലിസും പ്രതികളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്. സര്‍ക്കാരാണ് പൊലിസിന് ശമ്പളം നല്‍കുന്നത്. സര്‍ക്കാരിന്റെ പണം എന്നാല്‍, ജനങ്ങളുടെ നികുതിപ്പണമാണ്. ജനങ്ങളുടെ പണം ശമ്പളമായി ലഭിക്കുമ്പോള്‍ പൊലിസിന്റെ കൂറ് ജനങ്ങളോടല്ലേ കാണിക്കേണ്ടത്. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ പൊലിസ് സംവിധാനത്തെ തങ്ങളുടെ താല്‍പര്യപ്രകാരം പ്രവര്‍ത്തിപ്പിക്കുന്നതും അപകടകരമായ പ്രവണതയാണ്. സര്‍ക്കാരുകളുടെയും രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍മിക്കുന്ന ചട്ടക്കൂടില്‍ പൊലിസ് സേനയെ പ്രവര്‍ത്തിപ്പിക്കുന്നതിന് പകരം സ്വതന്ത്രമായി അവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം.
അജയ് എസ് കുമാര്‍, പ്ലാവോട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."