മക്കയിലും മദീനയിലും വൃദ്ധര്‍ക്കും അവശര്‍ക്കും സഹായകമായി 9000 സ്കൂട്ടറുകള്
മക്ക: മക്കയില്‍ ഉംറക്കും മറ്റുമായെത്തുന്ന വിശ്വാസികളില്‍ നടക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി സ്കൂട്ടറുകള് രംഗത്തിറക്കുന്നു. വൃദ്ധര്‍ക്കും അവശരാരായവര്ക്കും നടക്കാന്‍ ശേഷിയില്ലാത്തവര്‍ക്കും ഏറെ ഉപകാരപ്പെടുന്ന രീതിയിലുള്ള സ്കൂട്ടറുകളാണ് ഇരു പുണ്യ ഭൂമിയിലും രംഗത്തിറക്കിയത്. ഇത്തരത്തിലുള്ള ഏകദേശം 9000 ലധികം സ്കൂട്ടറുകളാണ് മക്കയിലും മദീനയിലുമായി പുറത്തിറക്കുകയെന്നു ജനറല്‍ അതോറിറ്റി ഓഫ് ദി ഗ്രാന്‍ഡ് മോസ്ഖ് വ്യക്തമാക്കി. ഇത്രയും സ്കൂട്ടറുകള് പുറത്തിറക്കുമ്പോള്‍ തന്നെ അതിന്റെ മുഴുവന്‍ കാര്യങ്ങളും നോക്കി നടത്താനും മെയിന്റനസിനുമായി പ്രത്യേകം വിഭാഗത്തെയും തയ്യാറാക്കിയിട്ടുണ്ട്.
സ്കൂട്ടറുകളുടെ കാര്യം നോക്കി നടത്താനായി 168 തൊഴിലാളികളെ ഏര്‍പ്പെടുത്തിയതായി മൊബിലിറ്റി സര്‍വ്വീസ് ഡയറക്ടര്‍ സാലിഹ് മുഹമ്മദ് ഹുസാവി പറഞ്ഞു. ഹറം പള്ളിയുടെ വിവിധ കവാടങ്ങളില്‍ നിന്ന് തന്നെ ആവശ്യക്കാര്‍ക്കു എടുക്കാവുന്ന രീതിയിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. പുണ്യ ഭൂമിയില്‍ സൗജന്യ സ്കൂട്ടര്‍ യാത്രക്ക് വിവിധയിടങ്ങളില്‍ ചെക്ക് പോയന്റുകള്‍ ഏര്‍പ്പെടുത്തുമെന്നും വിവിധ യിടങ്ങളില്‍ പള്ളിയുടെ പരിസങ്ങളിലേക്ക് കടക്കാന്‍ കവാടങ്ങളും ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ അകത്തും പുറത്തും ഓടുന്ന വണ്ടികള്‍ തമ്മില്‍ കൂടിക്കലരാതിരിക്കാന്‍ പ്രത്യേകം വിഭാഗത്തെയും സജ്ജീകരിക്കുന്നുണ്ട്. ഇതിനായി സുരക്ഷാ സേനയുമായി സഹകരിച്ചു യുവാക്കളെ വിവിധ് ഭാഗങ്ങളില്‍ നിയോഗിക്കുമെന്നും പള്ളിക്ക് അകത്തും പുറത്തുംഓടുന്ന സ്കൂട്ടര്‍കള്‍ തമ്മില്‍ തടസ്സപ്പെടുത്തുകയായിരിക്കുകയാവും ഇവരുടെ ജോലി. വൃദ്ധര്‍ക്ക് സഹായത്തിനായി 209 ആകുകളെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."