HOME
DETAILS
MAL
മധുവിനെ കൊലപ്പെടുത്തിയ കേസ്; 'ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയെങ്കിലും അന്വേഷണച്ചുമതലയില്‍നിന്ന് ഒഴിവാക്കിയില്ല'
backup
May 21 2018 | 18:05 PM
കൊച്ചി : അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയെങ്കിലും അന്വേഷണച്ചുമതലയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈ.എസ്.പി ടി.കെ സുബ്രഹ്മണ്യനെ സ്ഥലം മാറ്റിയതിനെതിരേ അട്ടപ്പാടി ആദിവാസി ആക്ഷന്‍ സമിതി നേതാവ് പി.വി സുരേഷ് നല്കിയ ഹരജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം. ഇതു രേഖപ്പെടുത്തിയ ഹൈക്കോടതി ഹരജി തീര്‍പ്പാക്കി.
മധുവിനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം നടക്കുന്നതിനിടെ ഡിവൈ.എസ്.പി സുബ്രഹ്മണ്യനെ തൃശൂര്‍ സ്പെഷല്‍ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."