HOME
DETAILS
MAL
വധശിക്ഷ ഒഴിവാക്കാന്‍ ലോ കമ്മിഷന് ശുപാര്‍ശ
backup
March 22 2017 | 19:03 PM
ന്യൂഡല്‍ഹി: വധശിക്ഷ ഒഴിവാക്കുന്നതു സംബന്ധിച്ച് ലോ കമ്മിഷന് ശുപാര്‍ശ ചെയ്തു. ഭീകരവാദ കേസുകള്‍ ഒഴികെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ ഒഴിവാക്കണമെന്നാണ് ലോ കമ്മിഷന്റെ ശുപാര്‍ശ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് അഹിറാണ് രാജ്യസഭയില്‍ ഇന്നലെ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം എയര്‍ ഇന്ത്യയുള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ അന്യായമായി ടിക്കറ്റ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ച് ഗള്‍ഫ് യാത്രക്കാരെ കൊള്ളയടിക്കുന്നുവെന്ന് കൊടിക്കുന്നില്‍ സുരേഷ് ലോക്സഭയില്‍ ആരോപിച്ചു. ഉല്‍സവസമയത്തും സ്കൂള്‍- കോളജ് വെക്കേഷന് സമയത്തും ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."