മതപണ്ഡിതന്മാര്‍ക്കു പോലും രക്ഷയില്ലാത്ത കാലം: ജമാ.ഫെഡറേഷന്‍
കൊല്ലം: ബാബരി മസ്ജിദ് തല്ലിത്തകര്‍ത്തിട്ട് കാല്‍നൂറ്റാണ്ട് കഴിഞ്ഞിട്ടും നീതിന്യായ കോടതിക്ക് ഒരു വിധിപറയാന്‍ കഴിയാത്ത അവസ്ഥ ദുരൂഹമാണെന്നും കാസര്‍കോട് മസ്ജിദിലെ താമസ സ്ഥലത്ത് കയറി അര്‍ധരാത്രിയില്‍ മദ്‌റസാധ്യാപകനെ കൊലപ്പെടുത്തിയത് രാജ്യം അരാജകത്വത്തിലേയ്ക്ക് കൂപ്പുകുത്തുന്നു എന്നതിന്റെ തെളിവാണെന്നും കേരളാ മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയോഗം പ്രസ്താവിച്ചു. വരുന്ന വെള്ളിയാഴ്ച എല്ലാ പള്ളികളിലും പ്രതിഷേധ പ്രമേയം പാസാക്കി കേരളാ മുഖ്യമന്ത്രിക്ക് അയച്ചുകുടുക്കണം. എല്ലാ താലൂക്കുകളിലും ജംഇയ്യതുല്‍ ഉലമായുടെയും പോഷകപ്രസ്ഥാനങ്ങളായ ജമാഅത്ത് ഫെഡറേഷന്‍, ലജ്‌നത്തുല്‍ മുഅല്ലിമീന്‍, യുവജന ഫെഡറേഷന്‍, വിദ്യാര്‍ത്ഥി ഫെഡറേഷന്‍ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ സമാധാനപരമായ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു.
കൊല്ലത്ത് നടന്ന യോഗത്തില്‍ ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷത വഹിച്ചു. ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം നിര്‍വഹിച്ചു. അഡ്വ:കെ.പി.മുഹമ്മദ്, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, പാങ്ങോട് എ.ഖമറുദ്ദീന്‍ മൗലവി, എ.കെ.ഉമര്‍ മൗലവി, എം.എ.സമദ്, അല്‍ഫാ അബ്ദുല്‍ഖാദിര്‍ ഹാജി, കരമന മാഹീന്‍, അഡ്വ: എ.ഷാനവാസ് ഖാന്‍, തേവലക്കര അബ്ദുല്‍ അസീസ്, കുളത്തൂപ്പുഴ സലീം, പുനലൂര്‍ അബ്ദുര്‍റഷീദ്, ആസാദ് റഹീം, അസീസിയാ ചെയര്‍മാന്‍ അബ്ദുല്‍ അസീസ്, കടയ്ക്കല്‍ ജുനൈദ്, പുലിപ്പാറ എസ്.അബ്ദുല്‍ ഹക്കീം മൗലവി, കുഴിവേലില്‍ നാസറുദ്ദീന്‍, കണ്ണനല്ലൂര്‍ നിസാം, മേക്കോണ്‍ അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."