HOME
DETAILS

നഴ്‌സുമാരുടെ വേതനം: ആശുപത്രി മാനേജ്‌മെന്റുകളുടെ ഹരജി സുപ്രിംകോടതി തള്ളി

  
backup
May 21 2018 | 18:05 PM

%e0%b4%a8%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b5%81%e0%b4%ae%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b5%87%e0%b4%a4%e0%b4%a8%e0%b4%82-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa


ന്യൂഡല്‍ഹി: നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. ഹരജിയില്‍ ഒരു മാസത്തിനകം തീര്‍പ്പുണ്ടാക്കണമെന്നു ഹൈക്കോടതിക്കു നിര്‍ദേശം നല്‍കിയാണ് ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കറും നവീന്‍ സിന്‍ഹയും അടങ്ങുന്ന അവധിക്കാല ബെഞ്ചിന്റെ നടപടി. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കി സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം ചോദ്യംചെയ്തുകൊണ്ടാണ് 960 ഓളം ആശുപത്രികളുടെ കൂട്ടായ്മയായ കേരളാ പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ ഹരജി നല്‍കിയത്. ഇതേ ആവശ്യം നേരത്തെ ഹൈക്കോടതിയും തള്ളിയതോടെയാണ് മാനേജ്‌മെന്റുകള്‍ സുപ്രിംകോടതിയെ സമീപിച്ചത്.
വേതനം നിശ്ചയിക്കാന്‍ സമിതിക്ക് രൂപം നല്‍കിയതില്‍ ചട്ടലംഘനമുണ്ടെന്ന് ഇന്നലെ അസോസിയേഷന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ്‌വി വാദിച്ചു. സമിതിക്കുള്ളില്‍ തന്നെ മിനിമം വേതനം സംബന്ധിച്ച് സമവായമുണ്ടായിരുന്നില്ല.
അന്തിമ വിധി അനുകൂലമായാല്‍ നല്‍കിയ ശമ്പളം തിരിച്ചു പിടിക്കാന്‍ കഴിയില്ലെന്നും മാനേജ്‌മെന്റുകള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കേസ് അടുത്തമാസം നാലിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരിഗണിക്കാന്‍ നിശ്ചയിച്ചതിനാല്‍ സുപ്രിംകോടതി ഇടപെടരുതെന്നു സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാര്‍ ആവശ്യപ്പെട്ടു.
മിനിമം വേതനം നിശ്ചയിക്കണമെന്നു സുപ്രിംകോടതി തന്നെ ഉത്തരവിട്ട കാര്യം യുനൈറ്റഡ് നഴ്‌സസ് അസോസിയേഷനും (യു.എന്‍.എ) ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് മാനേജ്‌മെന്റുകളുടെ സ്റ്റേ ആവശ്യം കോടതി തള്ളിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നെതന്യാഹു ഞങ്ങളെ അവഗണിച്ചു' ബന്ദിയുടെ പുതിയ വീഡിയോ പുറത്തു വിട്ട് ഹമാസ്

International
  •  11 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സര്‍ക്കാര്‍ ജീവനക്കാരുടെ പേര് പുറത്ത് വിടണം; പ്രതിപക്ഷ നേതാവ്

Kerala
  •  11 days ago
No Image

ശംസി ഷാഹി മസ്ജിദ് നിര്‍മിച്ചതും ക്ഷേത്രം പൊളിച്ചെന്ന്; രാജ്യത്തെ ഏറ്റവും പഴക്കമുള്ള മറ്റൊരു പള്ളിയില്‍ കൂടി സംഘ് പരിവാര്‍ അവകാശ വാദം

National
  •  11 days ago
No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് 

Kerala
  •  11 days ago
No Image

തെലങ്കാനയില്‍ ഏറ്റുമുട്ടല്‍; ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

National
  •  11 days ago
No Image

ജി. സുധാകരനെ വീട്ടിലെത്തി കണ്ട് കെ.സി വേണുഗോപാല്‍; ആരോഗ്യ വിവരം തിരക്കാന്‍ വന്നതെന്ന് ജി

Kerala
  •  11 days ago
No Image

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില; മുരുങ്ങയ്ക്ക കിലോ 500 രൂപയും വെളുത്തുള്ളിക്ക് 380 രൂപയും

Kerala
  •  11 days ago
No Image

ഉത്തരാഖണ്ഡില്‍ മുസ്‌ലിം പള്ളി പൊളിക്കാന്‍ മഹാപഞ്ചായത്ത്; ജില്ലാ ഭരണകൂടത്തിന്റെ അനുമതി, അനുവദിച്ചത് വര്‍ഗീയ പ്രസ്താവന നടത്തരുതെന്ന വ്യവസ്ഥയോടെയെന്ന് 

National
  •  11 days ago
No Image

2034 ലോകകപ്പ്: സഊദിയില്‍ തന്നെ; പ്രഖ്യാപനം 11ന്, പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ മനുഷ്യാവകാശ ആരോപണം ഫിഫ പരിഗണിച്ചില്ല; സഊദി നേടിയത് റെക്കോഡ് റേറ്റിങ്

Saudi-arabia
  •  11 days ago
No Image

ഡോളറിനെ തഴയാന്‍ നോക്കണ്ട, തഴഞ്ഞാല്‍ 'മുട്ടന്‍ പണി' തരുമെന്ന് ഇന്ത്യയുള്‍പെടെ രാജ്യങ്ങള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  11 days ago