നോക്കുകൂലി വാങ്ങിയവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് നടത്തി
മൂവാറ്റുപുഴ: തൊഴിലാളികളില്‍നിന്നും നോക്കുകൂലി വാങ്ങിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ഇന്നലെ രാവിലെയാണ് അന്യസംസ്ഥാന തൊഴിലാളില്‍ , ഇതര സംസ്ഥാന തൊഴിലാളി സംഘടനാ നേതാവില്‍ നിന്നും സംരക്ഷണമാവശ്യപ്പെട്ട് മൂവാറ്റുപുഴ പൊലിസ് സ്റ്റേഷനിലെത്തിയത്.
സംഭവം വിവാദമായതോടെ കേസെടുക്കാതെ പ്രതിയെ കൊണ്ട് മാപ്പ് പറയിപ്പിച്ച് കേസൊതുക്കി.പ്രമുഖഭരണകക്ഷി തൊഴിലാളി സംഘടനയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഒരു ഇതര സംസ്ഥാനതൊഴിലാളി സംഘടനയുടെ നേതാവിന്റെ നേതൃത്വത്തിലായിരുന്നു ചൂഷണം.
ഓരൊ തൊഴിലാളികളില്‍ നിന്നും നേതാവ് 20 രൂപ വീതം ദിനേന പിരിക്കാന്‍ ആരംഭിചതാണ് തൊഴിലാളികളെ പ്രകോപിപ്പിച്ചത്. ഇത് ചോദ്യം ചെയ്തയാളെ ശനിയാഴ്ച വൈകിട്ട് കീച്ചേരി പടിയില്‍ വച്ച് നേതാവിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു.
ഇതോടെയാണ് തൊഴിലാളികള്‍ നടപടിയാവശ്യപെട്ട് സ്റ്റേഷനിലെത്തിയത്. എന്നാല്‍ കുറ്റാരോപിതര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലിസ് തയ്യാറായില്ല. ഒടുവില്‍ സംഘടനാ നേതാവും പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിയുമായ ഷാനു ബായിയെ വിളിച്ചു വരുത്തി മാപ്പ് പറയിപ്പിച്ച് പ്രശ്നം ഒതുക്കുകയായിരുന്നു. .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."