പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഇനി സൗരോര്‍ജ്ജ പ്രഭയില്‍
കൂത്താട്ടുകുളം : പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തില്‍നിന്നും ഇനി വൈദ്യുതിയും ലഭിക്കും.അഞ്ചല്‍പെട്ടിയിലുള്ള ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ സ്ഥാപിച്ചിരിക്കുന്ന സൗരോര്‍ജ്ജ പാനലുകള്‍ വഴി 10 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുവാനുള്ള പദ്ധതി പൂര്‍ത്തിയായി.ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ എസ് ഇ ബിക്ക് നല്‍കുവാനാണ് ലക്ഷ്യമിടുന്നത്.ചൊവാഴ്ച രാവിലെ 10ന് മന്ത്രി എം. എം.മണി പദ്ധതി നാടിനു സമര്‍പ്പിക്കും.
2017-18 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയികളില്‍പ്പെടുത്തി 8ലക്ഷം രൂപ ചെലവഴിച്ചാണ് സോളാര്‍ പദ്ധതി നടപ്പിലാക്കിയിരിക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രന്‍ പറഞ്ഞു.സമീപ പഞ്ചായത്തുകള്‍ ഈ പദ്ധതിയെ മാതൃകയാക്കികൊണ്ട് സൗരോര്‍ജ്ജ പദ്ധതികള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം,ബ്ലോക്കിന് കീഴില്‍ വരുന്ന ഈതര സ്ഥാപനങ്ങള്‍ എന്നിവയ്ക്കായി വര്‍ഷത്തില്‍ ഭീമമായ തുകയാണ് ചെലവാകുന്നത്.സോളാര്‍ വൈദ്യുതി കെഎസ്ഇബിക്ക് നല്‍കുന്നതോടെ വൈദ്യുതി തുക ലഭിക്കുകയും ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."