ദേശീയ ഹരിത സേന പെപ്‌സി കമ്പനിയിലേക്ക് മാര്‍ച്ച് നടത്തി
പാലക്കാട്: അമിതജലമൂറ്റി നാടിനെ മരുഭൂമിയാക്കി മാറ്റി കൊണ്ടിരിക്കുന്ന പെപ്‌സി കമ്പനി ഉടന്‍ അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് സ്‌കൂളുകള്‍ കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്ന ദേശീയ ഹരിതസേനയുടെ ആഭിമുഖ്യത്തില്‍ വൈസ് പാര്‍ക്കിലെ പെപ്‌സി കമ്പനിയിലേക്ക് മാര്‍ച്ചും, ധര്‍ണയും സംഘടിപ്പിച്ചു.
ആലാമരത്തിനടുത്തുനിന്ന് തുടങ്ങിയ മാര്‍ച്ച് കമ്പനിക്കു മുന്നില്‍ സമാപിച്ചു. മാര്‍ച്ചില്‍ നൂറോളം വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു.
തുടര്‍ന്ന് നടന്ന ധര്‍ണ ഹരിതസേനപ്രവര്‍ത്തകയും റിട്ട. അധ്യാപികയുമായ ജി. നിര്‍മല ഉദ്ഘാടനം ചെയ്തു.
ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. പി.എസ് പണിക്കര്‍ അധ്യക്ഷനായി. പി. അജിത, പി.ടി. കലാവതി സംസാരിച്ചു. പെപ്‌സി കമ്പനിയെ നാടുകടത്തണമെന്നാവശ്യപ്പെട്ടു വ്യവസായ മന്ത്രിക്ക് നിവേദനം നല്‍കുന്നതിന്റെ ഒപ്പുശേഖരണവും നടത്തി. സഹ കോര്‍ഡിനേറ്റര്‍ പ്രതാപന്‍ മാസ്റ്റര്‍ സ്വാഗതവും, എന്‍.ജി. ജോണ്‍സന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."