നീലേശ്വരം നഗരസഭ: കൈയേറ്റ ഭൂമി തിരിച്ചുപിടിച്ചു
നീലേശ്വരം: നഗരസഭാ പരിധിയില്‍ വ്യക്തികളും സ്ഥാപനങ്ങളും കൈയേറിയ ഭൂമി തിരിച്ചുപിടിക്കുന്ന നടപടി തുടരുന്നു. ഇന്നലെ ദേശീയപാതയോരത്ത് പുഴയോടു ചേര്‍ന്നുള്ള 54 സെന്റ് സ്ഥലം തിരിച്ചുപിടിച്ചു. ഇവിടെ നഗരസഭയുടെ സ്ഥലം എന്ന ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് ചെയര്‍മാന്‍ കെ.പി ജയരാജന്‍, ഉപാധ്യക്ഷ വി. ഗൗരി, സ്ഥിരം സമിതി അധ്യക്ഷരായ പി.എം സന്ധ്യ, പി.പി മുഹമ്മദ് റാഫി കൗണ്‍സിലര്‍ പി.കെ രതീഷ്, ജനറല്‍ സര്‍വേയര്‍ കെ. രവീന്ദ്രന്‍, ജില്ലാ സര്‍വേയര്‍ പി. ബാബു, രമേശന്‍, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് കെ. രാജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
നഗരസഭയിലെ അനധികൃത കൈയേറ്റങ്ങള്‍ കണ്ടെത്താനായി രൂപീകരിച്ച സമിതിയാണ് വ്യാപകമായ കൈയേറ്റം കണ്ടെത്തിയത്. അഴിത്തല, കടിഞ്ഞിമൂല, കച്ചേരിക്കടവ് എന്നിവിടങ്ങളില്‍ പുഴയോരവും, തെരു റോഡ്, മാര്‍ക്കറ്റ് ജങ്ഷന്‍ പരിസരം എന്നിവിടങ്ങളില്‍ പൊതു സ്ഥലവും, കോട്ടപ്പുറത്ത് പുറമ്പോക്കും കൈയേറിയതായാണ് കണ്ടെത്തിയത്. ഇതിനായി ആദ്യം ഉപാധ്യക്ഷ വി. ഗൗരി, കൗണ്‍സിലര്‍മാരായ എറുവാട്ട് മോഹനന്‍, പി. ഭാര്‍ഗവി, പി.കെ രതീഷ് തുടങ്ങിയവരടങ്ങിയ സമിതിയായിരുന്നു രൂപീകരിച്ചിരുന്നത്. തുടര്‍ന്ന് ചെയര്‍മാനെയും സ്ഥിരം സമിതി അധ്യക്ഷരെയും ഉള്‍പ്പെടുത്തി സമിതി വിപുലീകരിച്ചു. ഇവരുടെ അന്വേഷണത്തില്‍ കൈയേറ്റ ഭൂമിയുടെ കൈവശം വയ്ക്കുന്നവര്‍ക്ക് രേഖകള്‍ ഹാജരാക്കാനായി സമയവും നല്‍കിയിരുന്നു. എന്നാല്‍ ആര്‍ക്കും രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് നഗരസഭയുടെ അഭ്യര്‍ഥന പ്രകാരം കലക്ടറുടെ നിര്‍ദേശമനുസരിച്ച് കൈയേറ്റ ഭൂമികണ്ടെത്താനായി ഉദ്യോഗസ്ഥ സംഘം സര്‍വേ നടത്തിയിരുന്നു. ഇതിന്റെ തുടര്‍നടപടി എന്ന നിലയിലാണ് ഒഴിപ്പിക്കല്‍ നടക്കുന്നത്. നേരത്തേ കച്ചേരിക്കടവില്‍ രണ്ട് ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ചിരുന്നു. കൈയേറ്റങ്ങള്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ കൈക്കൊള്ളുമെന്നും ഒഴിപ്പിക്കല്‍ നടപടി വരും ദിവസങ്ങളിലും തുടരുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."