കൗണ്‍സിലേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്തു
മുക്കം: ഫാസിസ്റ്റ് ഭീകരതയെ ചെറുക്കാന്‍ മതേതര മുന്നണികളുടെ ഐക്യ നിര കെട്ടിപ്പടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.മോയിന്‍ കുട്ടി പറഞ്ഞു.
ഓമശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പച്ച 'യൂനിസന് 2017 'കൗണ്‍സിലേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.കെ അബ്ദുല്ലകുട്ടി അധ്യക്ഷനായി.
വി.എം ഉമ്മര്‍ മാസ്റ്റര്‍, ടി.കെ മുഹമ്മദ് മാസ്റ്റര്‍, യു.കെ അബു, പി.പി മൊയ്തീന് കുട്ടി മാസ്റ്റര്‍, സൂപ്പര്‍ അഹമ്മദ് കുട്ടി ഹാജി, പി.വി അബ്ദുറഹിമാന് മാസ്റ്റര്‍, പി.എസ് മുഹമ്മദലി, ആര്.കെ അബ്ദുല്ല ഹാജി, സി.കെ.എ റസാഖ് മാസ്റ്റര്‍, കദീജ മുഹമ്മദ്, കെ.ടി സക്കീന ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.കെ അസീസ് സ്വാഗതവും പി. മുനവ്വര്‍ സാദത്ത് നന്ദിയും പറഞ്ഞു. പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡന്റ് പി. അബ്ദുന്നാസറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘടന,സംഘാടനം എന്ന സെഷനില്‍ ചന്ദ്രിക പത്രാധിപര്‍ സി.പി സൈതലവി ക്ലാസെടുത്തു. ഇ.കെ സാജിദ് സ്വാഗതവും സഫീര്‍ വെളിമണ്ണ നന്ദിയും പറഞ്ഞു. പഞ്ചായത്ത് ലീഗ് വൈസ്പ്രസിഡന്റ് പി.വി സാദിഖിന്റെ അധ്യക്ഷതയില്‍ മൂല്യാധിഷ്ടിത രാഷ്ട്രീയം എന്ന വിഷയത്തെ അധികരിച്ച് ഡോ.ബഷീര്‍ ഫൈസി ദേശമംഗലം സംസാരിച്ചു. സൈനുദ്ധീന്‍ കൊളത്തക്കര സ്വാഗതവും പി.കെ ഹാഫിസ് നന്ദിയും പറഞ്ഞു.പഞ്ചായത്ത് ലീഗ് സെക്രട്ടറി റസാഖ് മാസ്റ്റര്‍ തടത്തിമ്മല്‍ 2017-2018 വാര്‍ഷിക പദ്ധതി അവതരണം നടത്തി. അബ്ദുല്‍ ഖാദര്‍ ജീലാനി, സുരേഷ് പെരിവില്ലി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."