ജില്ലയിലെങ്ങും ജലദിനം ആചരിച്ചു
കുന്നമ്പറ്റ: നൂറുല്‍ ഇസ്‌ലാം സെക്കന്‍ഡറി മദ്‌റസ എസ്.കെ.എസ്.ബി.വിയുടെയും സ്റ്റാഫ് കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക ജല ദിനം ആചരിച്ചു. ജലദിന സന്ദേശ പ്രയാണം, ജലദിന പ്രതിജ്ഞ, പോസ്റ്റര്‍ പ്രദര്‍ശനം, ഉല്‍ബോധനം, അസംബ്ലി എന്നിവയും നടത്തി. ഖത്തീബ് ശിഹാബുദ്ദീന്‍ ഫൈസി പ്രതിജ്ഞ ചൊല്ലികൊടുത്തു. സഹദ് ഹസനി ഉല്‍ബോധനം നടത്തി. മദ്‌റസ ലീഡര്‍ മുഹമ്മദ് ഷിനാസ് അസംബ്ലിക്ക് നേതൃത്വം നല്‍കി. ജലദിന സന്ദേശ യാത്രക്ക് ഖാദര്‍ മുസ്‌ലിയാര്‍, ഹംസ മുസ്‌ലിയാര്‍, ഉമര്‍ മുസ്‌ലിയാര്‍, റാഫി, നിസാര്‍, അജ്മല്‍, ജുനൈദ് എന്നിവര്‍ നേതൃത്വം നല്‍കി.
മാനന്തവാടി: ജലദിനത്തില്‍ കിളികള്‍ക്കും ഉറുമ്പുകള്‍ക്കും ജീവജലമൊരുക്കി ഒരു കൂട്ടം വിദ്യാര്‍ഥികള്‍ മാതൃകയായി. വഞ്ഞോട് എ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ജലദിനത്തില്‍ വേറിട്ട പ്രവര്‍ത്തനം നടത്തിയത്. എല്ലാവരും ഭൂമിയുടെ അവകാശികളാണെന്ന അറിവ് നല്‍കുന്നതോടൊപ്പം പ്രകൃതി വിഭവങ്ങള്‍ നീതി പൂര്‍വകമായി പങ്ക് വക്കാനുമുള്ള സന്ദേശം കുട്ടികളിലെത്തിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബാണ് കിളികള്‍ക്ക് ഒരു കുടിനീര് പദ്ധതി സംഘടിപ്പിച്ചത്. വെള്ളമുണ്ട എസ്.ഐ കെ അജിത് ഉദ്ഘാടനം ചെയ്തു. സി.കെ ഉഷാദേവി അധ്യക്ഷയായി. പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍ എന്‍.പി സുബൈര്‍, സി.വി രഘുനാഥന്‍, ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.
മാനന്തവാടി: നബാര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലാതല ജലദിനാഘോഷം മാനന്തവാടിയില്‍ സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് സെമിനാര്‍, പൊതുസമ്മേളനം എന്നിവയും നടത്തി. മാനന്തവാടി ഡബ്ല്യു.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന ജലദിനാഘോഷം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍ ഉദ്ഘാടനം ചെയ്തു. നബാര്‍ഡ് ജില്ലാ മാനേജര്‍ എന്‍.എസ് സജികുമാര്‍ അധ്യക്ഷനായി. ഡബ്ല്യു.എസ്.എസ് ഡയറക്ടര്‍ ഫാ. ബിജോ കറുകപ്പള്ളില്‍, പ്രോഗ്രാം ഓഫിസര്‍ ജോസ് പി.എ, ഫാംഫെഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ലില്ലി, പ്രോഗ്രാം കോഡിനേറ്റര്‍ തോമസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ശില്‍പശാലക്ക് എന്‍.ജെ ചാക്കോ നേതൃത്വം നല്‍കി.
മേപ്പാടി: ദാറുല്‍ ഉലൂം സെക്കന്‍ഡറി മദ്‌റസ എസ്.കെ.എസ്.ബി.വിയുടെ നേതൃത്വത്തില്‍ ലോക ജല ദിനത്തോടനുബന്ധിച്ച് ജലദിന ക്യാംപയിന്‍ ആചരിച്ചു. മഹല്ല് പ്രസിഡന്റ് കെ സൈതലവി ഹാജി അധ്യക്ഷനായി. ഖത്തീബ് അബൂബക്കര്‍ റഹ്മാനി മുഖ്യപ്രഭാഷണം നടത്തി. പോസ്റ്റര്‍ പ്രദര്‍ശനവും വിദ്യാര്‍ഥികള്‍ക്ക് പ്രതിജ്ഞയും ചൊല്ലികൊടുത്തു. ടി.കെ സലാം മൗലവി, എ.കെ ഉമര്‍ മൗലവി, ഇ.വി ഹംസ മൗലവി, കോയ മുസ്്‌ലിയാര്‍, അബൂസുമയ്യ മൗലവി, ശരീഫ് മൗലവി, മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, അബ്ദുല്ല മുസ്‌ലിയാര്‍, മൂസ മൗലവി സംസാരിച്ചു. സദര്‍ മുഅല്ലിം പി.എ റസാഖ് മൗലവി സ്വാഗതവും എം.എ സലാം മൗലവി നന്ദിയും പറഞ്ഞു.
കണിയാമ്പറ്റ: ലോക ജലദിനാചരണ പരിപാടിയുടെ ഭാഗമായി കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും പഞ്ചായത്ത് ജലനിധിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജലസംരക്ഷണ ദിനാചരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടവന്‍ ഹംസ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല രാമദാസ് അധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി പി ഇബ്‌റാഹിം ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജലനിധി പ്രോജക്ട് കമ്മീഷണര്‍ ടി.എസ് സുരേഷ് ജലസംരക്ഷണ ക്ലാസെടുത്തു. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.എം ഫൈസല്‍, ശകുന്തള സജീവന്‍, ഇബ്‌റാഹിം കേളോത്ത്, മെമ്പര്‍മാരായ റഹിയാനത്ത് മുഹമ്മദ്, മേരി ഐമനച്ചിറ, അഖില സുരേന്ദ്രന്‍, റൈഹാനത്ത് ബഷീര്‍, പി.ജെ രാജേന്ദ്രപ്രസാദ്, സ്മിത സുനില്‍, ബിനു ജേക്കബ്, പ്രകാശ് കാവുമുറ്റം, സുനീറ പഞ്ചാര, സി.ജെ ജോണ്‍, റഷീന സുബൈര്‍, അബ്ബാസ് പുന്നോളി, ടി.കെ സരിത, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി മുരളി മാസ്റ്റര്‍ സംസാരിച്ചു. ജലനിധി ടീം ലീഡര്‍ ടി.സി അരുണ്‍ തങ്കച്ചന്‍ സ്വാഗതവും കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ ജോണ്‍സണ്‍ നന്ദിയും പറഞ്ഞു.
മീനങ്ങാടി: കോഴിക്കോട് ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെയും മീനങ്ങാടി ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ലോക ജലദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. മീനങ്ങാടി എസ്.എ മജീദ് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍ അധ്യക്ഷയായി. ലോക ജലദിനം, ജലഗുണനിലവാരവും അതിന്റെ പ്രാധാന്യവും, തിരഞ്ഞെടുത്ത ജലസ്രോതസുകളുടെ ജല ഗുണനിലവാര പരിശോധന എന്നീ വിഷയങ്ങളില്‍ കോഴിക്കോട് സി.ഡബ്ല്യു.ആര്‍.ഡി.എം സയന്റിസ്റ്റ് ഡിനില്‍ സോണി സി, ബി വിവേക്, ടെക്‌നിക്കല്‍ ഓഫിസര്‍ ദിഖില റാണി എം എന്നിവര്‍ ക്ലാസെടുത്തു. പരിപാടിയോട് അനുബന്ധിച്ച് മീനങ്ങാടി ഗ്രാമപഞ്ചായത്ത് കുളവും ശുദ്ധീകരിച്ചു.
കല്‍പ്പറ്റ: സോഷ്യല്‍ ഫോറസ്ട്രി റെയ്ഞ്ചിന്റെയും കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളജ് ചരിത്ര വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക ജലദിനം കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളജില്‍ ആചരിച്ചു. ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസര്‍ പി.യു ദാസ് ജില്ലാ തല ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തി. കോളജ് പ്രിന്‍സിപ്പല്‍ ഡോ. പ്രിയ അധ്യക്ഷയായി.
നെല്ലിമുണ്ട: ലോക ജലദിനത്തോടനുബന്ധിച്ച് ദാറുല്‍ ഉലൂം മദ്‌റസ നെല്ലിമുണ്ടയില്‍ ജലദിനമാചരിച്ചു. ഹുസൈന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്തീബ് ഹാരിസ് ഫൈസി അധ്യക്ഷനായി. മൂസ മുസ്‌ലിയാര്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു. ബീരാന്‍ മുസ്‌ലിയാര്‍ ഉല്‍ബോധനം നടത്തി. ബഷീര്‍ മുസ്‌ലിയാര്‍ സ്വാഗതവും ജഷീര്‍ നന്ദിയും പറഞ്ഞു.
കരടിപ്പാറ: മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസയില്‍ ലോക ജനദിനത്തോടനുബന്ധിച്ച് ജലദിന കാംപയിന്‍ ആചരിച്ചു. റഫീഖ് കരടിപ്പാറ ഉദ്ഘാടനം ചെയ്തു. സദര്‍ മുഅല്ലിം ഇസ്മായില്‍ ദാരിമി ഉല്‍ബോധനം നടത്തി. മഹല്ല് പ്രസിഡന്റ് ഹുസൈന്‍ ഹാജി അധ്യക്ഷനായി. സെക്രട്ടറി അബൂബക്കര്‍, മുജീബ് മുസ്്‌ലിയാര്‍, എസ്.കെ.എസ്.എസ്.എഫ് ചുള്ളിയോട് ക്ലസ്റ്റര്‍ സെക്രട്ടറി നാദര്‍ഷാന്‍ സംസാരിച്ചു. മദ്‌റസ ലീഡര്‍ ജുമാന പ്രതിജ്ഞ ചൊല്ലി കൊടുത്തു. സുബൈര്‍ സഖാഫി സ്വാഗതവും മഹല്ല് ട്രഷറര്‍ കുഞ്ഞിമുഹമ്മദ് നന്ദിയും പറഞ്ഞു.
പിണങ്ങോട്: ടൗണ്‍ എസ്.വൈ.എസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജലം ജീവനാണ് എന്ന പ്രമേയത്തില്‍ ജലദിനം ആചരിച്ചു. പിണങ്ങോട് ടൗണില്‍ ജലസംരക്ഷണ പ്രതിജ്ഞയും സംഘടിപ്പിച്ചു. വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി.എം നാസര്‍ ഉദ്ഘാടനം ചെയ്തു. ജലസംരക്ഷണ പ്രതിജ്ഞ പഞ്ചായത്ത് അംഗം മുഹമ്മദ് പനന്തറ ചൊല്ലി കൊടുത്തു. യോഗത്തില്‍ പഞ്ചായത്തംഗം ഉസ്മാന്‍ പഞ്ചാര, മഹല്ല് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ ഹാജി പുനത്തില്‍, സെക്രട്ടറി കെ.എച്ച് അബൂബക്കര്‍, വ്യാപാരി വ്യവസായി ടൗണ്‍ സെക്രട്ടറി മല്ലന്‍ അഷറഫ്, വി.പി ഹാരിസ്, മൊയ്തീന്‍ കല്ലുടുമ്പന്‍ സംസാരിച്ചു. സിദ്ധീഖ് കോട്ടകുഴി സ്വാഗതവും സ്വാലിഹ് പി.സി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."