വിദേശത്ത് നിന്നെത്തിയവര്‍ അവധി മതിയാക്കി മടങ്ങുന്നു
കോഴിക്കോട്: സംസ്ഥാനത്ത് നിപാ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയവര്‍ മടങ്ങുന്നു. വൈറസ് ബാധയെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്കുവരുമോയെന്ന ആശങ്കയാലാണ് ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങില്‍ നിന്നെത്തിയവര്‍ അവധിവെട്ടിക്കുറച്ച് പെട്ടന്ന് മടങ്ങുന്നത്. ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരാന്‍ തീരുമാനിച്ചവര്‍ അവസാന നിമിഷം യാത്ര റദ്ദാക്കിയിട്ടുണ്ട്. നിപാ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. കേരളത്തില്‍ അവധിക്കാലം ചെലവഴിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് തമിഴ്നാട് സര്‍ക്കാരിന്റെ നിര്‍ദേശം. രോഗ സാധ്യതയേറിയാല് വിദേശ രാജ്യങ്ങളും യാത്രാ നിയന്ത്രണം കൊണ്ടുവരുമോയെന്നാണ് ആശങ്കയുയര്‍ന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."