HOME
DETAILS
MAL
സഊദിയില്‍ നിസ്‌കാരത്തിനിടെ മലയാളി കുഴഞ്ഞു വീണു മരിച്ചു
backup
March 23 2017 | 11:03 AM
റിയാദ്: നിസ്‌കാരത്തിനിടെ മലയാളി കുഴഞ്ഞുവീണു മരിച്ചു. അല്‍ ബാഹയിലെ അല്‍ മന്‍ദഖില്‍ ബഖാല ജീവനക്കാരനായിരുന്ന പാലക്കാട് തച്ചംപാറ സ്വദേശി തെക്കുംപുറം മുഹമ്മദലി ( 56) ആണ് കഴിഞ്ഞ ദിവസം ഇശാ നിസ്‌കാരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചത്.
36 വര്‍ഷത്തോളമായി ഇവിടെ വിവിധയിടങ്ങളില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം ഏറ്റവും ഒടുവില്‍ ഒരു വര്‍ഷം മുന്‍പാണ് നാട്ടില്‍ വന്നുപോയത്. പരേതരായ തമ്പി റാവുത്തറിെന്റയും ഫാത്തിമയുടെയും മകനാണ്.
വടക്കാട്ടില്‍ സുഹറയാണ് ഭാര്യ. മക്കള്‍: റിയാസ്, രഹ് ന. മരുമക്കള്‍: റഷീദ്, സ്വബൂറ. അല്‍ മന്‍ദഖ് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ക്ക് ശേഷം ഇവിടെ തന്നെ മറവു ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."