കുടിവെള്ളത്തിനായി തെലങ്കാനയില്‍ 150 'വാട്ടര്‍ എ.ടി.എമ്മുകള്‍'
ഹൈദരാബാദ്: ശുദ്ധമായ കുടിവെള്ളത്തിനായി തെലങ്കാനയില്‍ 150 'വാട്ടര്‍ എ.ടി.എമ്മുകള്‍' തയ്യാര്‍!. കാര്‍ഡ് സ്വൈപ് ചെയ്താല്‍ ദിനേന 20 ലിറ്റര്‍ വരെ കുടിവെള്ളം ഈ 'ജല സ്റ്റേഷനു'കളില്‍ നിന്നു ലഭിക്കും. സേഫ് വാട്ടര്‍ നെറ്റ് വര്‍ക്ക് ഇന്ത്യ (എസ്.ഡബ്ല്യു.എന്‍) എന്ന എന്‍.ജി.ഒയാണ് പുതിയ പദ്ധതി കൊണ്ടുവന്നത്.
കരിംനഗര്‍, അദിലാബാദ്, വാറങ്കല്‍ റൂറല്‍, വാറങ്കല്‍ അര്‍ബന്‍, ജയശങ്കര്‍, മെഹ്ബൂബാബാദ്, ജഗ്ദിയാല്‍, പടപ്പള്ളി, ബദ്രാദ്രി, മഞ്ചേരിയല്‍, സൂര്യപേട്ട്, ഖമ്മാം, നല്‍ഗോഡ ജില്ലകളിലായാണ് ജല്‍ സ്‌റ്റേഷനുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ജല്‍ സ്റ്റേഷനുകളിലെ മെഷീനില്‍ പ്രത്യേക സ്മാര്‍ട്ട് കാര്‍ഡ് സ്വൈപ് ചെയ്താല്‍ വെള്ളം ലഭിക്കും.
ക്ലൗഡ് നെറ്റ്‌വര്‍ക്ക് സിസ്റ്റത്തിലാണ് ജല്‍ സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നത്. വെള്ളത്തിന്റെ അളവ് കൃത്യമാവാന്‍ ഇതു സഹായിക്കും. സോളാറിലും വൈദ്യുതിയിലുമാണ് മെഷീന്‍ പ്രവര്‍ത്തിക്കുന്നത്.
തെലങ്കാനയില്‍ രണ്ടുലക്ഷത്തിലധികം പേര്‍ക്ക് തങ്ങള്‍ ശുദ്ധജലം വിതരണം ചെയ്യുന്നതായി എസ്.ഡബ്ല്യു.എന്‍ അധികൃതര്‍ പറഞ്ഞു. മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും 170 ജല്‍ സ്റ്റേഷനുകള്‍ മുമ്പേ സ്ഥാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."