HOME
DETAILS

വഷളായിക്കൊണ്ടിരിക്കുന്ന ക്രമസമാധാന നില

  
backup
March 23 2017 | 19:03 PM

%e0%b4%b5%e0%b4%b7%e0%b4%b3%e0%b4%be%e0%b4%af%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d

കാസര്‍കോട് പഴയചൂരി ഇസ്സത്തുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി മദ്്‌റസാ അധ്യാപകനും പള്ളി മുഅദ്ദിനുമായിരുന്ന കെ.എസ് മുഹമ്മദ് റിയാസിന്റെ കൊലപാതകം ഛിദ്രശക്തികള്‍ ആസൂത്രണം ചെയ്തുനടപ്പാക്കിയതാണ്. ആര്‍ക്കും ഉപദ്രവമുണ്ടാക്കാതെ സൗമ്യമായ പെരുമാറ്റത്തിലൂടെ എല്ലാവരുടെയും സ്‌നേഹമാര്‍ജിച്ച ചെറുപ്പക്കാരനെ നിഷ്ഠുരമായി വധിച്ചതിലൂടെ തല്‍പരകക്ഷികള്‍ ലക്ഷ്യംവച്ചതു സാമുദായിക കലഹം തന്നെയായിരിക്കണം.

ദിവസേനയെന്നോണമാണ് ഇപ്പോള്‍ കേരളത്തില്‍ കൊലപാതകവും ബലാത്സംഗവും മറ്റ് അക്രമങ്ങളും നടക്കുന്നത്. കൊലപാതകികള്‍ക്കും ബലാത്സംഗക്കാര്‍ക്കും സഹായകരമായ നിലപാട് പൊലിസില്‍നിന്നുണ്ടായതോടെ സൈ്വര്യജീവിതം അസാധ്യമായിരിക്കുന്നു. കൗതുകകരമായ മുദ്രാവാക്യങ്ങളുയര്‍ത്തി ജനങ്ങളെ മോഹിപ്പിച്ചാണ് എല്‍.ഡി.എഫ് അധികാരത്തില്‍ വന്നത്. അവരുടെ വാഗ്ദാനങ്ങള്‍ ചതിയായിരുന്നോയെന്നു തോന്നിപ്പിക്കുന്ന സംഭവങ്ങളാണിപ്പോള്‍ നടക്കുന്നത്. പൊലിസിന്റെ കൊള്ളരുതായ്മകള്‍ നിസ്സഹായതയോടെ നോക്കിനില്‍ക്കുന്ന ഭരണാധികാരിയെയല്ല ജനം പിണറായി വിജയനില്‍ പ്രതീക്ഷിച്ചത്.

കാസര്‍കോട്ടെ കൊലപാതകത്തിനു പ്രത്യേകാന്വേഷണസംഘത്തെ നിയോഗിച്ചത് സ്വാഗതാര്‍ഹം തന്നെ. പക്ഷേ, അതുകൊണ്ടു തീരുന്നതല്ല കലുഷിതമായിക്കൊണ്ടിരിക്കുന്ന കേരളത്തിലെ അവസ്ഥ.

വിദ്വേഷരാഷ്ട്രീയത്തിനും വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിനും വിത്തു പാകിക്കൊണ്ടിരിക്കുന്നവരാണു രാജ്യം ഭരിക്കുന്നത്. വിദ്വേഷത്തിന്റെ വ്യാപനം കേരളത്തിലുമെത്തിക്കാനുള്ള ഭഗീരഥയത്‌നത്തിലുമാണവര്‍. ജനങ്ങളില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കി ഭരണം പിടിച്ചെടുക്കുന്ന തന്ത്രമാണവര്‍ പയറ്റിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണു കൊടിഞ്ഞിയില്‍ ഫൈസലിനെയും ഇപ്പോള്‍ കാസര്‍കോട്ട് കെ.എ മുഹമ്മദ് റിയാസിനെയും വകവരുത്തിയത്.

മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഇത്തരം കൊലപാതകങ്ങള്‍ നടത്തുന്നതു മുസ്‌ലിംകളെ പ്രകോപിതരാക്കാനും അതുവഴി സാമുദായിക കലാപമുണ്ടാക്കാനും ലക്ഷ്യംവച്ചുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണ്. ഭാഗ്യവശാല്‍ മുസ്‌ലിംസംഘടനകളുടെ സന്ദര്‍ഭോചിത ഇടപെടലുകള്‍ ഫാസിസ്റ്റുകളുടെ അത്തരം കുതന്ത്രങ്ങള്‍ പരാജയപ്പെടുത്തുകയും ചെയ്യുന്നു.

പശ്ചിമബംഗാളും കേരളവുമാണ് ഇനി ലക്ഷ്യമെന്നു സംഘ്പരിവാര്‍ പറയുമ്പോള്‍ അതിലടങ്ങിയിരിക്കുന്ന അപകടത്തെക്കുറിച്ചു ഭരണകൂടം ബോധവാന്മാരാകേണ്ടതുണ്ട്. കോയമ്പത്തൂരില്‍ നടന്ന ആര്‍.എസ്.എസ് ദേശീയസമ്മേളനവും ഈ ലക്ഷ്യത്തിലൂന്നിയാണു പ്രവര്‍ത്തനരേഖ അവതരിപ്പിച്ചത്. അതിന്റെ അനുരണനം കേരളത്തില്‍ പടരുന്നതിനെ സര്‍വശക്തിയുമുപയോഗിച്ചു തടയേണ്ടതുണ്ട്. ഈയവസ്ഥയില്‍ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ട ഭരണകൂടം അന്യസംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിക്കു വിലക്കുതീര്‍ക്കുന്ന സംഘ്പരിവാറിന്റെ ഭീഷണിക്കു മുന്‍പില്‍ നിശ്ശബ്ദനാവുകയാണോ?

ജനവിശ്വാസം നഷ്ടപ്പെട്ട പൊലിസ് സംവിധാനത്തിനു ഫാസിസ്റ്റുകളെ ചെറുക്കാന്‍ കഴിയുന്നില്ലെന്നു മാത്രമല്ല, താനൂര്‍ പോലുള്ള പ്രദേശങ്ങളില്‍ അക്രമോത്സുകരായി വീടും സ്വത്തും നശിപ്പിക്കുകയും ചെയ്യുന്നു. ആഭ്യന്തരവകുപ്പു കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ധീരമായ നടപടികളെടുക്കുന്നുണ്ടാകാം. പക്ഷേ, അതൊന്നും പൊലിസില്‍ ഏശുന്നില്ലെന്നുവേണം കരുതാന്‍. പാമ്പാടി നെഹ്‌റു കോളജ് ചെയര്‍മാനോട് ഒരുവിഭാഗം പൊലിസുകാര്‍ കാണിക്കുന്ന, അയാള്‍ക്കു ജാമ്യം കിട്ടാന്‍ ഉതകുന്ന വകുപ്പുകള്‍ എഴുതിച്ചേര്‍ക്കുന്ന ദാസ്യമനോഭാവത്തിന്റെ ഒരംശം ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി പൊലിസ് ഉപയോഗിച്ചിരുന്നെങ്കില്‍ എന്നാശിച്ചുപോവുകയാണ്.

പണം തന്നാല്‍ അന്വേഷിക്കാമെന്നാണു ചില പൊലിസുകാര്‍ കുണ്ടറയില്‍ കൊല ചെയ്യപ്പെട്ട പതിനാലുകാരന്റെ മാതാവിനോടു പറഞ്ഞത്. ഭരണകൂടങ്ങള്‍ മാറിവന്നാലും പൊലിസിന്റെ മനോഭാവത്തില്‍ മാറ്റമുണ്ടാകുന്നില്ല. അവരെ നിലയ്ക്കുനിര്‍ത്താന്‍ ഭരണകൂടങ്ങള്‍ക്കു കഴിയുന്നില്ല. തൊഴിലിനെ പ്രാര്‍ഥനപോലെ കാണുന്ന, ക്രമസമാധാനപാലനം ആത്മാര്‍ഥതയോടെ നിര്‍വഹിക്കുന്ന ഒരുവിഭാഗം പൊലിസുകാര്‍ ഇല്ലായിരുന്നെങ്കില്‍ കേരളം എന്നോ ചുടലക്കളമാകുമായിരുന്നു. 'ഇടതുപക്ഷം വരും എല്ലാം ശരിയാകു'മെന്ന തെരഞ്ഞെടുപ്പു മുദ്രാവാക്യത്തിനു ക്ലാവുപിടിച്ചിട്ടില്ലെങ്കില്‍ ജനങ്ങളുടെ സുരക്ഷയോര്‍ത്തെങ്കിലും സര്‍ക്കാര്‍ പൊലിസില്‍ അടിമുടി മാറ്റം വരുത്തേണ്ടിയിരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവംബർ 27മുതൽ റിയാദ് മെട്രോയുടെ പ്രവർത്തനങ്ങൾ  ഭാഗികമായി ആരംഭിക്കുമെന്ന് സൂചന

Saudi-arabia
  •  22 days ago
No Image

തിരുവനന്തപുരത്ത് ഒന്നര കിലോ ഗ്രാം കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ

Kerala
  •  22 days ago
No Image

നവംബർ 24 ന് ദുബൈ മെട്രോ സേവനങ്ങൾ പുലർച്ചെ 3 മണി മുതൽ ആരംഭിക്കും; RTA

uae
  •  22 days ago
No Image

ഗുരുതര നിയമ ലംഘനങ്ങൾ; റിയാദിൽ ഒമ്പത് സ്ഥാപനങ്ങൾ അടച്ചുപൂട്ടി 

Saudi-arabia
  •  22 days ago
No Image

തകർത്തടിച്ച് ക്യാപ്റ്റന്‍ സഞ്ജു; കിടിലൻ ജയവുമായി കേരളം

Cricket
  •  22 days ago
No Image

കോട്ടയത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  22 days ago
No Image

കോഴിക്കോട് മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  22 days ago
No Image

യുഎഇ ദേശീയദിനം പ്രമാണിച്ച് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ; തട്ടിപ്പില്‍ വീഴരുതെന്ന് അധികൃതര്‍

uae
  •  22 days ago
No Image

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല; പ്രശ്‌നങ്ങള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  22 days ago
No Image

യുഎഇയിലേക്കുള്ള ചെക്ക് ഇന്‍ ബാഗേജുകളില്‍ നിയന്ത്രണം; മുളക് അച്ചാറും, കൊപ്രയും, നെയ്യും പാടില്ല 

uae
  •  22 days ago