സ്വകാര്യ ബസും സ്‌കൂള്‍ ബസും കൂട്ടിയിടിച്ച് പതിനഞ്ച് പേര്‍ക്ക് പരുക്ക്
കുന്നംകുളം: മഴുവഞ്ചേരിയില്‍ സ്വകാര്യ ബസും സ്‌കൂള്‍ ബസും കൂട്ടിയിടിച്ച് പതിനഞ്ചോളം പേര്‍ക്ക് പരുക്ക്. അപകടത്തെ തുടര്‍ന്ന് തൃശൂര്‍ കുന്നംകുളം റൂട്ടില്‍ ഗതാഗതം സ്തംഭിച്ചത് മണിക്കൂറികളോളം. ഇന്നലെ രാവിലെ 8 മണിയോടെയായിരുന്നു അപകടം. തൃശൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസും ചിറ്റിലപ്പിള്ളി ഐ.ഇ.എസ് സ്‌കൂളിന്റെ ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
സ്‌കൂളിലേക്കുള്ള കുട്ടികളെ എടുക്കുന്നതിന് കേച്ചേരി ഭാഗത്തേക്ക് വരുകയായിരുന്നു സ്‌കൂള്‍ ബസ്. നേര്‍ക്ക് നേരെയുണ്ടായ ഇടിയില്‍ സ്‌കൂള്‍ ബസിന്റെ ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ക്കും, സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ യാത്രകര്‍ക്കുമാണ് പരുക്കേറ്റത്. സ്‌കൂള്‍ ബസിലെ ഡ്രൈവര്‍ പറപ്പൂര്‍ പഴംകണ്ടത്ത് ദേവസി(56), ക്ലീനര്‍ അമല നഗര്‍ മേച്ചേരിവളപ്പില്‍ ശിവന്‍(53), സ്വകാര്യ ബസിലെ യാത്രികരായ കോതച്ചിറ പൊന്നുവിടിപടി അശോകന്റെ ഭാര്യ ഷൈലജ(39), ചങ്ങരംകുളം ഇക്കുളത്ത് വളപ്പില്‍ അബ്ദുള്‍കരീമിന്റെ മകള്‍ ഷെറീഫ(22), കുമരനെല്ലൂര്‍ കരിമ്പനക്കല്‍ മുഹമ്മദ് കുട്ടി(47), ആനക്കല്ല് മങ്കുഴി വളപ്പില്‍ മുഹമ്മദ്(50), കാണിപ്പയ്യൂര്‍ പ്ലാക്കത്ത് ചന്ദ്രന്റെ മകന്‍ സായൂഷ്(23), പെരുമ്പിലാവ് പാലിയതാഴത്ത് ഷെഫീഖിന്റെ ഭാര്യ ഫൗസിയ(32), എടപ്പലം പാങ്കുഴി ഹംസയുടെ ഭാര്യ ഷെരിയ(50), മകന്‍ അക്ബര്‍ (25), ആനക്കര ചോലപ്പറമ്പില്‍ ശിവശങ്കരന്‍ (48) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇവരെ കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകരെത്തി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്നയുടനെ സ്വകാര്യ ബസിലെ ജീവനക്കാര്‍ രക്ഷപ്പെട്ടതായി പറയുന്നുണ്ട്. മഴുവഞ്ചേരിയില്‍ കണ്‍സ്യൂമര്‍ഫെഡിന് കീഴിലുള്ള ഫാര്‍മസി കോളജിന് മുന്നില്‍ വച്ചാണ് അപകടം നടന്നത്. അപകടം നടന്നതോടെ തൃശൂര്‍ കുന്നംകുളം റൂട്ടിലെ ഗതാഗതം തടസപ്പെട്ടു.
കുന്നംകുളം അഡീഷണല്‍ എസ്.ഐ രാജന്‍ കോട്ടൂരാന്റെ നേതൃത്വത്തിലുള്ള പൊലിസും, ഹൈവേ പൊലിസ് യൂനിറ്റും സ്ഥലത്ത് എത്തി ഗതാഗത നിയന്ത്രണം നടത്തി. ക്രെയിന്‍ സര്‍വിസിന്റെ സഹായത്തോടെ വാഹനങ്ങള്‍ നീക്കിയതിനെ തുടര്‍ന്ന് ഒന്നര മണിക്കൂറിന് ശേഷമാണ് ഗതാഗതം പുന:സ്ഥാപിക്കാനായത്. അമിത വേഗതക്ക് ഒപ്പം റോഡിന്റെ വീതി കുറവും മേഖലയിലെ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."