സ്വകാര്യ ജലമൂറ്റലിനെതിരേ നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്നാരോപണം
കുന്നംകുളം: സ്വകാര്യ ജലമൂറ്റലിനെതിരെ നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്നാരോപണം. പ്രതിപക്ഷപാര്‍ട്ടികള്‍ ഒന്നടങ്കം ഭരണസമതിക്കെതിരെ തിരിയുന്നു. വിഷയത്തില്‍ അഴിമതി നടന്നതായും ആരോപണം. സംഭവം ഭരണ സമതി നിഷേധിച്ചു. നഗരത്തില്‍ സ്വകാര്യ വ്യക്തി പരസ്യമായി കുഴല്‍കിണര്‍ കുഴിച്ച് ജലം ഓപ്പണ്‍കിണറിലേക്ക് പമ്പ് ചെയ്ത് വില്‍പന നടത്തുന്ന സംഭവത്തില്‍ നടപടിയെടുക്കാനും, ജലമൂറ്റല്‍ തടയാനും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമുണ്ടായിരുന്നു. എന്നാല്‍ ഭരണ സമതിയുടെ അറിവോടെ ആരോഗ്യവിഭാഗം നല്‍കി സ്‌റ്റോപ്പ് മെമ്മോ നല്‍കിയതില്‍ ജലത്തിന്റെ ശുദ്ധതയില്‍ സംശമുണ്ടെന്നും പരിശോധന ഫലം വേണമെന്നുമായിരുന്നു. ഇതിനിടെ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ ജലമൂറ്റല്‍ കേന്ദ്രത്തില്‍ പ്രതിഷേധം നടത്തുകയും പൊലിസ് വാഹനങ്ങള്‍ പിടിച്ചെടുക്കുകയുമുണ്ടായി, എന്നാല്‍ ജലമൂറ്റല്‍ പിന്നേയും തുടരുകയാണ്. നഗരസഭയുടെ അനുമതിയോടെയാണ് പ്രവര്‍ത്തയെന്നാണ് ഇയാള്‍ പറയുന്നത്. നഗരസഭ വിഷയത്തില്‍ നടപടിയെടുക്കാതെ ഒഴിഞ്ഞുമാറുന്നതും കണക്കിലെടുക്കമ്പോള്‍ ഭരണ സമതിയ്ക്ക് വിഷയത്തില്‍ പങ്കുണ്ടെന്ന ധരിക്കണമെന്നാണ് പ്രതിപക്ഷ കക്ഷികള്‍ പറയുന്നത്. ജലമൂറ്റല്‍ തടയുകയും, സ്ഥലം പിടിച്ചെടുത്ത് വെള്ളം ജലക്ഷാമമുള്ള മേഖലയിലേക്ക് നഗരസഭയുടെ നേതൃത്വത്തില്‍ വിതരണം ചെയ്യണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ഭരണ സമതി ഇതിനെതിരെ നടപടിയെടുക്കുമെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ചെയര്‍പഴ്‌സണ്‍ സീതാരവീന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."