വേഗപ്പൂട്ടില്ല; 52 സ്വകാര്യ ബസുകള്‍ പിടികൂടി
കാക്കനാട്: കൊച്ചി നഗരത്തില്‍ വേഗപ്പൂട്ടു പ്രവര്‍ത്തിപ്പിക്കാതെ സര്‍വീസ് നടത്തിയ 52 സ്വകാര്യ ബസുകള്‍ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി. ബുധനാഴ്ച എറണാകുളം ആര്.ടി.ഒ. പി.എച്ച് സാദിഖ് അലിയുടെ നിര്‍ദേശപ്രകാരം ഇത്രയും ബസുകള്‍ പിടികൂടിയത്.
വൈറ്റില മൊബിലിറ്റി ഹബ്ബ്, കലൂര്‍ ബസ് സ്റ്റാന്റ്, ഹൈക്കോര്‍ട്ട് ജങ്ഷന്, ആലുവ, അങ്കമാലി, കാക്കനാട് തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയിലാണു വേഗപ്പൂട്ട് ഘടിപ്പിച്ചിട്ടുണ്ടെങ്കിലും ഇവയുടെ കണക്ഷന് വേര്പ്പെടുത്തിയാണു ഓടുന്നതെന്ന് പരിശോധനയില്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ കണ്ടെത്തി.
200 ബസുകള്‍ പരിശോധിച്ചതില്‍ 52 ബസുകളാണ് വേഗപ്പൂട്ടു വേര്‍പ്പെടുത്തി സര്‍വീസ് നടത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യാത്രക്കാരെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ബസ് സ്റ്റാന്റുകളില്‍ ഓട്ടം കഴിഞ്ഞെത്തിയ വഹാനങ്ങളാണു പരിശോധിച്ചത്. പല ജില്ലകളില്‍ നിന്നും വന്നുപോകുന്ന വൈറ്റില മൊബിലിറ്റി ഹബ്ബിലാണ് സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തിപ്പിക്കാതെ സര്‍വിസ് നടത്തിയ കൂടുതല്‍ ബസുകള്‍ പിടികൂടിയത്.
പിടികൂടിയ ബസുകള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. നിശ്ചിത ദിവസത്തിനുള്ളില്‍ വേഗപ്പൂട്ട് പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ വണ്ടിയുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."