പഞ്ചായത്ത് കുളത്തില്‍ മാലിന്യം നിറഞ്ഞു; ജനം രോഗ ഭീതിയില്‍
പൂച്ചാക്കല്‍: പാണാവളളി കമ്മ്യൂണിറ്റി ഹാള്‍ വളപ്പിലെ കുളം മാലിന്യങ്ങള്‍ നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നു.
അതിപുരാതന കാലം തൊട്ടുള്ള ഈ കുളത്തില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നു കൊതുകുകള്‍ പെരുകുകയാണ്. മാലിന്യ നിര്‍മാര്‍ജനം, മാലിന്യ സംസ്കരണം തുടങ്ങിയവക്ക് വേണ്ടി നിരവധി ബോധവത്കരണങ്ങളാണ് പഞ്ചായത്ത് അധികൃതര്‍ നടത്തുന്നത്. എന്നാല്‍ പഞ്ചായത്തിന്റെ അധീനതയിലുള്ള ഈ കുളം ശുദ്ധീകരിക്കാന്‍ നടപടികളില്ല.
ഓരോ ചടങ്ങുകള്‍ നടത്തുന്നതിനായി നൂറുകണക്കിന് ആളുകളാണ് കമ്യൂണിറ്റി ഹാളില്‍ എത്താറുള്ളത്.
ഗ്രാമസഭകള്‍ ഉള്‍പ്പടെ പഞ്ചായത്ത് ബ്ലോക്കുകളുടെ ഔദ്യോഗിക പരിപാടികളും ഇവിടെ നടത്താറുണ്ട്. ഭരണകര്‍ത്താക്കള്‍ ഇവിടെ വന്നു പോയിട്ടും ചീഞ്ഞുനാറുന്ന ഈ കുളം കണ്ടില്ലെന്ന് നടിക്കുകയാണ്.
നിരവധി കുടുംബങ്ങളാണ് കമ്യൂണിറ്റി ഹാളിനോട് ചേര്‍ന്ന് താമസിക്കുന്നത്. ഇവരൊക്കെയും രോഗ ഭീതിയിലാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുളത്തിന്റെ കറെ ഭാഗങ്ങള്‍ നികത്തിയാണ് കമ്യൂണിറ്റി ഹാള്‍ നിര്‍മിച്ചത്. പ്രദേശവാസികള്‍ അലക്കാനും കുളിക്കാനും കുട്ടികള്‍ക്ക് നീന്തല്‍ പഠിക്കാനും കുളം ഉപയോഗിച്ചിരുന്നു.
കമ്യൂണിറ്റി ഹാള്‍ നിര്‍മിച്ചപ്പോള്‍ നിലനിര്‍ത്തിയിരുന്ന കുളത്തിന്റെ കറെ ഭാഗങ്ങള്‍ വീണ്ടും നികത്തിയാണ് പിന്നീട് കുളത്തിന് ചുറ്റും കല്ലു കെട്ടിയത്.
ഹാളില്‍ നടക്കുന്ന വിവാഹ സല്ക്കാരങ്ങളുടെ ഭക്ഷണാവശിഷ്ടങ്ങള്‍ ഈ കുളത്തിലാണ് തള്ളുന്നത്.
ശുദ്ധ ജലക്ഷാമം നേരിടുന്ന പ്രദേശത്ത് ഇത്തരത്തിലുള്ള കുളങ്ങള്‍ സംരക്ഷിക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."