കലക്ടര്‍ താലൂക്കുകളിലെത്തി പരാതികള്‍ നേരിട്ട് സ്വീകരിക്കും
ആലപ്പുഴ:പരാതികള്‍ക്ക് പരിമിതികളില്ലാതെ പരിഹാരം കാണുന്നതിന് കലക്ടര്‍ വീണ എന്‍.മാധവന് തുടങ്ങിയ സേവനസ്പര്‍ശം പരിപാടിയുടെ തുടര്‍ച്ചയായി താലൂക്കുകളില്‍ എത്തി പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ നേരിട്ട് സ്വീകരിക്കുന്നു.
ചേര്‍ത്തല താലൂക്കില്‍ ഏപ്രില്‍ മൂന്നിന് രാവിലെ ഒമ്പതു മണി മുതല്‍ ശ്രീനാരായണ മെമ്മോറിയല്‍ ബോയ്സ് ഹൈസ്കുളില് വച്ച് കലക്ടര്‍ പരാതി സ്വീകരിക്കും. അമ്പലപ്പുഴ താലൂക്കില്‍ ഏഴിന് രാവിലെ ഒമ്പത് മുതല്‍ ആലപ്പുഴ എസ്.ഡി.വി. സ്കൂള്‍ സെന്റിനറി ഹാളില്‍ വച്ച് പരാതി സ്വീകരിക്കും. കുട്ടനാട് താലൂക്കില്‍ 10ന് തിങ്കളാഴ്ച രാവിലെ ഒമ്പത് മുതല്‍ മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം ഹാളില്‍ കളക്ടര്‍ പരാതി സ്വീകരിക്കും.
സര്‍ക്കാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ഇവിടെ വച്ച് കലക്ടര്‍ക്ക് നല്‍കാം. എല്ലാ അപേക്ഷകളിലും പരാതികളിലും അടിയന്തിര തീര്‍പ്പ് കല്‍പ്പിക്കും. ധനസഹായം, ആനുകൂല്യങ്ങളുടെ വിതരണം എന്നിവയും ഇതിന്റെ ഭാഗമായി നടക്കും.
മുന്‍പ് നല്കിയ അപേക്ഷകളിന്മേലുള്ള നടപടികളും പരിശോധിക്കും. തീര്‍പ്പ് വിവരം അപേക്ഷകരെ നേരിട്ട് അറിയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."