അമ്പലപ്പുഴയില്‍ കോടികള്‍ തട്ടിച്ച ചിട്ടി കമ്പനി ഉടമ പിടിയില്‍
അമ്പലപ്പുഴ: കോടികളുമായി മുങ്ങിയ ചിട്ടിക്കമ്പനിയുട പിടിയില്‍. അമ്പലപ്പുഴ കച്ചേരി മുക്കിന് സമീപം തെക്കെ മഠം സ്വകാര്യ സ്ഥാപനം നടത്തിവന്നിരുന്ന തെക്കേമഠത്തില്‍ മോഹനപ്പണിക്കര്‍ (55) ആണ് അറസ്റ്റിലായത്.
പുനലൂരിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് അമ്പലപ്പുഴ എസ് ഐ പ്രജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലായത്.
3.5 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് കേസ്. സ്വര്‍ണ പണയം, ചിട്ടി എന്നിവയില്‍ നടത്തിയ തട്ടിപ്പിനെ പറ്റി കൂടുതല്‍ പരാതി വരുമെന്നും അതുകൂടി തിട്ടപെടുത്തിയ ശേഷമെ യഥാര്‍ഥ ചിത്രം പുറത്ത് വരുകയുള്ളു. ഒരു മാസക്കാലമായി സ്ഥാപനം അടച്ചിട്ട നിലയില്‍ കാണപ്പെട്ടതിനെ തുടര്‍ന്നാണ് നിക്ഷേപകര്‍ പരാതിയുമായി രംഗത്തെത്തിയത്.
പൊലിസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ വീടും സ്ഥലവും വിറ്റ് കുടുബസമേതം മുംബയിലാണെന്ന് വിവരം ലഭിച്ചിരുന്നു. പിന്നീട് വീട്ടിലും സ്ഥാപനത്തിലും തിരിച്ചില്‍ നടത്താന്‍ ശ്രമം നടത്തിയെങ്കിലും ഇവ അടഞ്ഞ് കിടക്കുകയായിരുന്നു.
അടഞ്ഞുകിടന്നിരുന്ന സ്ഥാപനത്തില്‍ പൊലിസ് നടത്തിയ പരിശോധനയില്‍ ചിട്ടി രജി സ്റ്ററുകളും മണി ലെന്റിങ്ങ് രേഖകളും കണ്ടെത്തിയിരുന്നു. എന്നാല്‍ സ്ഥിരനിക്ഷേപം സ്വീകരിയ്ക്കാനുള്ള ലൈസന്‍സ് ഇല്ലാതിരുന്നതായി പോലീസ് വ്യക്തമാക്കി.
നോട്ടു നിരോധനത്തിനിടയില്‍ വന്‍ നിക്ഷേപങ്ങള്‍ പുതിയ നോട്ടാക്കി മാറ്റിയെടുക്കാന്‍ കഴിയാതിരുന്നതാണ് സ്ഥാപന നടത്തിപ്പിന് തടസ്സമായെതെന്ന് ഇയാള്‍ പൊലിസിനോട് പറഞ്ഞു.
എന്നാല്‍ സൗത്ത് ഇന്‍ഡ്യന്‍ ബാങ്കില്‍ 50 ലക്ഷം രൂപയുടെ സ്വര്‍ണ്ണ ഉരുപ്പടികള്‍നി ക്ഷേപിച്ചതിന്റെ രേഖകള്‍ ഇയാളില്‍ നിന്നും പൊലിസ് കണ്ടെടുത്തു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് എസ്.ഐ പ്രജീഷ് കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."