റമദാന് റിലീഫ് വിതരണം നടത്തി
വണ്ണപ്പുറം: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിശ്വാസത്തിന്റെ ഭാഗമാണെന്നും അത് നോമ്പിന്റെ ചൈതന്യം വര്‍ധിപ്പിക്കുമെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ കെ.എം.എ ഷുക്കൂര്‍ പറഞ്ഞു. മുസ്ലിം ലീഗ് വണ്ണപ്പുറം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച റമദാന് റിലീഫ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ അര്‍ഹരായവരിലേക്ക് സഹായങ്ങള്‍ എത്തുന്ന തരത്തില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്തിലെ 150 കുടുംബങ്ങള്‍ക്ക് ഒന്നര ലക്ഷം രൂപയുടെ കിറ്റുകളാണ് നല്‍കിയത്. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് പി.എം ഇല്യാസ് അധ്യക്ഷത വഹിച്ചു. ടൗണ്‍ ജുമാ മസ്ജിദ് ചീഫ് ഇമാം മുഹമ്മദ് സാലിഹ് അന്‍വരി ചേകനൂര്‍ പ്രാര്‍ഥന നടത്തി.
തഖ്വ മസ്ജിദ് ഇമാം സലിം നദ്വി, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.എം അബ്ബാസ്, സെക്രട്ടറി സലിം കൈപ്പാടം, യൂത്ത് ലീഗ് ജില്ലാ ജന.സെക്രട്ടറി സി.എം അന്‍സാര്‍, ലീഗ് നി.മണ്ഡലം സെക്രട്ടറി വി.എച്ച് മുഹമ്മദ്, എം.എം ഫതഹുദീന്‍, കെ.എം മൊയ്തു, റഷീദ് തോട്ടുങ്കല്‍, ബഷീര്‍ ചക്കാലക്കല്‍, പി.ബി ഷരീഫ്, കെ.എം അജ്മല്‍, സുബൈര്‍ ഇല്ലിക്കല്‍, കെ.കെ അഷ്റഫ്, ഷാജി കരിമലയില്‍, സലിം നാദാപറമ്പില്, കെ.എം നാസര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."