ശമ്പള കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യം; തപാല്‍ ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചു
കണ്ണൂര്‍: ഗ്രാമീണ ഡാക് സേവക് ജീവനക്കാരുടെ ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് തപാല്‍ ജീവനക്കാര്‍ നടത്തുന്ന പണിമുടക്കിന് തുടക്കം. എന്‍.എഫ്.പി.ഇ, എഫ്.എന്‍.പി.ഒ തപാല്‍ ആര്‍.എം.എസ് എന്നിവയുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല ദേശീയ പണിമുടക്ക് നടത്തുന്നത്.
ഇന്നലെ മുതല്‍ ജീവനക്കാര്‍ ഒന്നടങ്കം പണിമുടക്കിയതോടെ കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷനിലെ കണ്ണൂര്‍, തളിപ്പറമ്പ് ഹെഡ് പോസ്‌റ്റോഫിസുകള്‍ സ്തംഭിച്ചു. സബ് ഓഫിസ്, ബ്രാഞ്ച് പോസ്റ്റ് ഓഫിസുകള്‍ പൂര്‍ണമായും അടഞ്ഞു കിടന്നു. ഇതോടെ തപാല്‍ ഉരുപ്പടികളുടെ നീക്കം നിലച്ചിരിക്കുകയാണ്.
പണിമുടക്കിനോടനുബന്ധിച്ച് തപാല്‍ ജീവനക്കാര്‍ കണ്ണൂര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. എന്‍.എഫ്.പി.എ അഖിലേന്ത്യാ അസി. സെക്രട്ടറി എം.വി ജനാര്‍ദനന്‍ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ കെ.വി സുധീര്‍ കുമാര്‍അധ്യക്ഷനായി. എ.പി സുജികുമാര്‍, പി. മോഹനന്‍, ഇ. മനോജ്കുമാര്‍, പി. പ്രോമദാസന്‍, സി.വി ശാര്‍ങ്ങധരന്‍, വി.കെ രതീഷ്‌കുമാര്‍, ദിനു മൊട്ടമ്മല്‍, പി. മനോഹരന്‍, കെ.പി സംഗീത്, കെ. സുനില്‍കുമാര്‍, ബി.പി രമേശന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."