HOME
DETAILS
MAL
ചൂരിയിലെ കൊലപാതകം: കൊലയാളികളെ ഉടന്‍ പിടികൂടണം: എല്‍.ഡി.എഫ്
backup
March 24 2017 | 01:03 AM
കാസര്‍കോട്: ചൂരിയിലെ മദ്റസാ അധ്യാപകന് മുഹമ്മദ് റിയാസ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം വേഗത്തിലാക്കി കൊലയാളികളെ കണ്ടെത്തണമെന്ന് എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പി. രാഘവന് ആവശ്യപ്പെട്ടു. സംഭവം അറിഞ്ഞയുടനെ മുഖ്യമന്ത്രി തന്നെ ഇടപെട്ടത് ജനങ്ങളില്‍ ആത്മവിശ്വാസമുളവാക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ചിലര്‍ മുതലെടുപ്പ് നടത്തി നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ രംഗത്തുവരുന്നതിനെ കരുതിയിരിക്കണം. നാടിന്റെ സമാധാനം തകരുന്നതിലൂടെ കൊലയാളികള്‍ക്ക് രക്ഷപ്പെടാനുള്ള അവസരമാണുണ്ടാവുകയെന്നും അതിനാല്‍ വേണ്ട ജാഗ്രത പുലര്‍ത്തി എത്രയും പെട്ടെന്ന് കൊലയാളികളെ പിടികൂടണമെന്ന് പി. രാഘവന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."