താനൂരില്‍ പൊലിസ് ഭീഷണിപ്പെടുത്തി കടകള്‍ അടപ്പിച്ചെന്നു പരാതി
താനൂര്‍: നേരത്തേ സംഘര്‍ഷമുണ്ടായ താനൂരില്‍ പൊലിസ് ഭീഷണിപ്പെടുത്തി കടകള്‍ അടപ്പിച്ചതായി പരാതി.
കഴിഞ്ഞയാഴ്ച തീരദേശത്തുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടു ടൗണിലും ബ്ലോക്ക് പരിസരത്തേയും വ്യാപാര സ്ഥാപനങ്ങള്‍ ഒരാഴ്ചത്തേയ്ക്ക് രാത്രി എട്ടിനു മുന്‍പായി അടക്കണമെന്നായിരുന്നു പൊലിസ് നിര്‍ദേശമുണ്ടായിരുന്നത്.
പൊലിസ് നിയന്ത്രണമുള്ള ആഴ്ച കഴിഞ്ഞപ്പോള്‍ എട്ടിനു ശേഷവും കടകള്‍ സധാരണ സ്ഥിതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. എന്നാല്‍, യാതൊരു മുന്നറിയിപ്പുമില്ലാതെ കടകളടക്കാന്‍ പൊലിസ് നിര്‍ദേശിക്കുകയായിരുന്നു. വ്യാരികള്‍ക്കു എസ്.ഐ അടക്കമുള്ളവര്‍ നിര്‍ദേശിച്ച ദിവസം അവസാനിച്ചതായി കടയുടമകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഭീഷണിപ്പെടുത്തിയും അസഭ്യം പറഞ്ഞും ബലമായി കടകള്‍ അടപ്പിച്ചതായും ആരോപണമുണ്ട്.
വിഷയം സംസാരിക്കാന്‍ സ്റ്റേഷനിലെത്തിയവരോട് ധിക്കാരപരമായി സംസാരിച്ചതായും ആരോപണമുയര്‍ന്നു.
ഇതിനെതിരേ 28നു താനൂരിലെ ഹോട്ടലുകളടക്കമുള്ള സ്ഥാപനങ്ങള്‍ അടച്ച് സൂചനാ പണിമുടക്കു നടത്തുമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ അറിയിച്ചു. ജില്ലാ കലക്ടര്‍, ആര്‍.ഡി.ഒ, മനുഷ്യാവകാശ കമ്മിഷന്‍ തുടങ്ങിയവര്‍ക്കു പരാതി നല്‍കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."