പാലേരിയിലെ ബി.ജെ.പി- സി.പി.എം സംഘര്‍ഷം: കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചു
പേരാമ്പ്ര: ബി.ജെ.പി-സി.പി.എം സംഘര്‍ഷം നിലനില്‍ക്കുന്ന പാലേരിയില്‍ അക്രമം തുടരുന്നു. ഇന്നലെ രണ്ടിടങ്ങളിലെ വാഴത്തോട്ടവും തെങ്ങിന്‍ തൈകളും പച്ചക്കറിയിനങ്ങളും നശിപ്പിക്കപ്പെട്ടു. പാലേരി ടൗണിനടുത്ത പുത്തന്‍പുരയില്‍ താഴമനത്താനത്ത് ഗംഗാധരന്റെ 40 ഓളം കുലയ്ക്കാറായ നേന്ത്ര വാഴകളും പച്ചക്കറിയിനങ്ങളുമാണ് നശിപ്പിച്ചത്.
തരിപ്പിലോട് തെരുവത്ത് പറമ്പ് രാജന്റെ 100 ഓളം നേന്ത്രവാഴകളും 30ഓളം തെങ്ങിന്‍ തൈകളും നശിപ്പിച്ചു. കഴിഞ്ഞ ദിവസം സി.പി.എം ഓഫിസും, തലേ ദിവസം ബി.ജെ.പി പ്രവര്‍ത്തകന്റെ ബേക്കറിയും തകര്‍ത്തതിനെതിരേയും തുടര്‍ന്നു സി.പിഎം നേതാവിന്റെ വീടാക്രമിച്ച സംഭവത്തിലും കൃഷി നശിപ്പിച്ചതിലും പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സംശയാസ്പദമായി ഏതാനും പേരെ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നുണ്ട്.
പൊലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുമ്പോഴും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവുന്നത് ജനങ്ങളില്‍ ഭീതി പടര്‍ത്തിയിട്ടുണ്ട്. സമാധാനശ്രമങ്ങള്‍ക്ക് മുന്‍കൈ എടുക്കാത്ത സാഹചര്യവും ചര്‍ച്ചയായിട്ടുണ്ട്.
സംഭവസ്ഥലത്ത് നേതാക്കളുടെ സന്ദര്‍ശനം നടന്നു വരുന്നുണ്ട്.
ഉന്നത പൊലിസ് മേധാവികളുടെ നേതൃത്വത്തില്‍ ക്രമസമാധാന പാലനത്തിന് സേനയെ വിന്യസിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."