HOME
DETAILS
MAL
വാഹനപരിശോധനക്കിടെ ആറ് ലക്ഷത്തിന്റെ കുഴല്‍പണം പിടികൂടി
backup
March 24 2017 | 06:03 AM
കുഴിനിലം: വാഹനപരിശോധനക്കിടെ രേഖകളില്ലാതെ കാറില്‍ കടത്തുകയായിരുന്ന ആറ് ലക്ഷം രൂപ ട്രാഫിക് പൊലിസ് ഉദ്യോഗസ്ഥര്‍ പിടികൂടി.
പണം കടത്തിയ ഇരിട്ടി വള്ളിത്തോട് സ്വദേശികളായ ഷാനവാസ് (24), അബ്ദുല്‍ ലത്തീഫ് (20) എന്നിവരെ അറസ്റ്റ് ചെയ്തു. മാനന്തവാടി ട്രാഫിക് യൂനിറ്റ് എസ്.ഐ വി.ജി വര്‍ഗീസ്, എസ്.ഐ രഘുനാഥന്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ സുഷാന്ത്, അണ്ണന് എന്നിവരുടെ സംഘമാണ് പണം പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."