HOME
DETAILS

പരിസ്ഥിതി ധവളപത്രം മന്ത്രിസഭ അംഗീകരിച്ചു; മണ്ണും വെള്ളവും വായുവും സംരക്ഷിക്കും

  
backup
May 23, 2018 | 8:38 PM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%a7%e0%b4%b5%e0%b4%b3%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d

തിരുവനന്തപുരം: കേരളത്തിന്റെ ജൈവവൈവിധ്യവും നല്ലമണ്ണും ശുദ്ധവായുവും ശുദ്ധജലവും സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപിക്കുന്ന ധവളപത്രത്തിനു മന്ത്രിസഭ അംഗീകാരം നല്‍കി. പരിസ്ഥിതി സൗഹാര്‍ദപരമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ ലക്ഷ്യമിടുന്നതാണ് ധവളപത്രം.
അതിനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പരിസ്ഥിതിയുടെ സവിശേഷതകള്‍ മനസിലാക്കണമെന്ന് ധവളപത്രം പറയുന്നു. പരിസ്ഥിതിക്കുണ്ടായ ആഘാതം എത്രത്തോളമുണ്ടെന്ന് പഠിക്കണം.
പാരിസ്ഥിതിക സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെ മേഖലകളില്‍ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും തീരുമാനിക്കണം. ഇതു സംബന്ധിച്ച് അര്‍ഥവത്തായ ചര്‍ച്ചയ്ക്ക് ധവളപത്രംവഴി തുടക്കം കുറിക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. സാമ്പത്തിക വികസനം, സാമൂഹിക വികസനം, പരിസ്ഥിതി സംരക്ഷണം എന്നിവ സന്തുലിതമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ധവളപത്രത്തിന്റെ തുടര്‍ച്ചയായി പ്രവര്‍ത്തന പദ്ധതി ആവിഷ്‌കരിക്കും. അതിന്റെ പുരോഗതി അവലോകനം ചെയ്യാനും പ്രവര്‍ത്തന പദ്ധതി കാലാകാലങ്ങളില്‍ പരിഷ്‌കരിക്കാനും സമിതി രൂപീകരിക്കും. വിവിധ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും സഹകരണവും ജനകീയ പങ്കാളിത്തവും ഉറപ്പാക്കിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുക.
സംസ്ഥാനത്തെ 44 നദികളില്‍നിന്നുള്ള ജലവിഭവത്തിന്റെ 60 ശതമാനം മാത്രമാണ് ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് 65 ലക്ഷം കിണറുകളുണ്ട്. 80 ശതമാനം കിണറുകളും വിസര്‍ജ്യ വസ്തുക്കളില്‍ കാണുന്ന ബാക്ടീരിയകളാല്‍ മലിനമാണ്. 11,309 ചതുരശ്ര കിലോമീറ്ററാണ് വനമുള്ളത്. 2013ലെ ദേശീയ വനസര്‍വേയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതിനിബിഡ വനവും നിബിഡ വനവും കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇടവിട്ട വനം 1423 ചതുരശ്ര കിലോമീറ്റര്‍ വര്‍ധിച്ചു. ആകെയുള്ള വനപ്രദേശത്തിന്റെ 13 ശതമാനം തോട്ടങ്ങളാണ്. സംസ്ഥാനത്തെ തണ്ണീര്‍ത്തടങ്ങളുടെ വിസ്തൃതി 1.61 ലക്ഷം ഹെക്ടറാണ്. ആകെ 4354 തണ്ണീര്‍ത്തടങ്ങള്‍. സംസ്ഥാനത്തെ കണ്ടല്‍ വനങ്ങളുടെ വിസ്തൃതി 2009നെ അപേക്ഷിച്ച് വര്‍ധിച്ചിട്ടുണ്ട്. 2009ല്‍ അഞ്ചു ചതുരശ്ര കിലോമീറ്ററായിരുന്നു കണ്ടല്‍ കാടുകള്‍. 2015ലെ സര്‍വേ പ്രകാരം ഒമ്പത് ചതുരശ്ര കിലോമീറ്ററായിട്ടുണ്ട്.
മണല്‍ ഖനനം, കൈയേറ്റം, കൃഷിയിടങ്ങളില്‍നിന്ന് ഒഴുകിവരുന്ന രാസപദാര്‍ഥങ്ങള്‍, വാസകേന്ദ്രങ്ങളില്‍നിന്നുള്ള മലിനജലവും ഖരമാലിന്യവും, ജലസസ്യങ്ങളുടെ അനിയന്ത്രിതമായ വ്യാപനം തുടങ്ങിയവയെല്ലാം നദികളുടെ ആവാസവ്യവസ്ഥയില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. നീര്‍ത്തടപ്രദേശത്തെ വനനശീകരണം, നദിയോട് ചേര്‍ന്നുള്ള സസ്യങ്ങളുടെ നാശം എന്നിവ നദിയുടെ ആവാസവ്യവസ്ഥയ്ക്ക് സമ്മര്‍ദമുണ്ടാക്കുന്ന മറ്റു ഘടകങ്ങളാണ്. നദികളെല്ലാം രൂക്ഷമായ നിലവാരത്തകര്‍ച്ച നേരിടുന്നുണ്ട്. വിസര്‍ജ്യങ്ങള്‍ എല്ലാ നദികളെയും മലിനമാക്കുന്നുണ്ട്. നദീതീരത്തെ തീര്‍ഥാടന കേന്ദ്രങ്ങളില്‍ നിന്നുളള മലിനീകരണവും സംസ്‌കരിക്കാത്ത നഗരമാലിന്യങ്ങളും നദികളെ കൂടുതല്‍ മലിനമാക്കുന്നു. വ്യവസായ മാലിന്യം, ലോഹപദാര്‍ഥങ്ങള്‍ തുടങ്ങിയവ വേമ്പനാട് തണ്ണീര്‍ത്തടത്തിലുണ്ടാക്കുന്ന മലിനീകരണം ചെറുതല്ല.
നിര്‍മാണ മേഖലയ്ക്കാവശ്യമായ പുഴ മണലിന്റെ ക്ഷാമം പലപ്പോഴും വിവേചനരഹിതമായ മണല്‍ഖനനത്തിന് ഇടയാക്കുന്നു. നിര്‍മാണമേഖലയെ പരിഗണിച്ചുകൊണ്ട് ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാം എന്ന് പരിശോധിക്കണം. നെല്‍വയലുകളുടെ വിസ്തൃതി 1965ല്‍ 7.53 ലക്ഷം ഹെക്ടറായിരുന്നു. 2014 15ല്‍ അത് 1.9 ലക്ഷം ഹെക്ടറായി ചുരുങ്ങി. ഉല്‍പാദനക്ഷമതയും ചുരുങ്ങി. ഒരു ഹെക്ടറിന് 2.837 ടണ്‍ നെല്ലാണ് ലഭിക്കുന്നത്. കേരളത്തിന്റെ ഭക്ഷ്യ പോഷകാഹാര സുരക്ഷയെ ഇത് ബാധിച്ചിട്ടുണ്ട്. വിളകളുടെ ഉല്‍പാദനവും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിച്ചുകൊണ്ടുമാത്രമേ കാര്‍ഷിക രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ.
ഖരമാലിന്യപ്രശ്‌നം പരിഹരിക്കാന്‍ ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകണം. ഖരമാലിന്യം കുടിവെള്ള ലഭ്യതയെയും ജീവിതനിലവാരത്തെയും സാരമായി ബാധിക്കുന്നുണ്ട്. പ്രാദേശികമായി 90,563 മാലിന്യസംസ്‌കരണ പദ്ധതികള്‍ സ്ഥാപിച്ചിട്ടുണ്ട്. വായുമലിനീകരണം മറ്റൊരു പ്രശ്‌നമാണ്. വാഹനഗതാഗതം, വ്യവസായം, നിരത്തിലെ പൊടിപടലങ്ങള്‍ എന്നിവയാണ് പ്രധാനമായും വായുവിനെ മലിനമാക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളില്‍ വായുമലിനീകരണം രൂക്ഷമാണെന്നും ധവളപത്രം പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവര്‍ണര്‍ തലത്തില്‍ അഴിച്ചുപണി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; ആരിഫ് മുഹമ്മദ് ഖാനും, ആര്‍എന്‍ രവിക്കും സ്ഥലംമാറ്റം

National
  •  6 hours ago
No Image

സ്‌പോര്‍ട്‌സ് ക്വാട്ട നിയമന മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നു; മന്ത്രിസഭാ തീരുമാനം 

Kerala
  •  6 hours ago
No Image

ലോകകപ്പിന് മുൻപ് ഇന്ത്യയുടെ വജ്രായുധം: നിർണ്ണായക മത്സരങ്ങളിൽ ഇന്ത്യക്ക് തലവേദനയായി മിസ്റ്ററി സ്പിന്നർ

Cricket
  •  7 hours ago
No Image

പദവിയിലിരുന്നത് കേവലം 9 മാസം; ആനന്ദ ബോസിന് പിന്നാലെ ഞെട്ടിച്ച് കവീന്ദര്‍ ഗുപ്തയും; ലഡാക് ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു

National
  •  7 hours ago
No Image

അവസാന ബോൾവരെ നീണ്ട ആവേശം; പൊരുതി ജയിച്ച് ഇന്ത്യ ഫൈനലിൽ

Cricket
  •  7 hours ago
No Image

പടക്കം പൊട്ടിക്കലും ലഡു വിതരണവും; പി കെ ശശിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതിൽ മണ്ണാർക്കാട് ആഘോഷം

Kerala
  •  7 hours ago
No Image

പാര്‍ട്ടിയില്‍ അവഗണനയെന്ന് ആരോപണം; തൃശൂരില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു 

Kerala
  •  7 hours ago
No Image

ഇന്ത്യയുടെ സുഖോയ് 30 യുദ്ധവിമാനം തകര്‍ന്നുവീണതായി സംശയം; പൈലറ്റിനെ കാണാനില്ല; അന്വേഷണം ആരംഭിച്ച് വ്യോമസേന 

National
  •  8 hours ago
No Image

തൊണ്ടിമുതല്‍ കേസ്; ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആന്റണി രാജു ഹൈക്കോടതിയില്‍; എതിര്‍ത്ത് സര്‍ക്കാര്‍ 

Kerala
  •  8 hours ago
No Image

പന്ത്രണ്ടു വയസുകാരൻ ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു

Kerala
  •  8 hours ago