HOME
DETAILS

പഞ്ചാബ് സര്‍ക്കാര് രാഷ്ട്രീയമായി വേട്ടയാടുന്നു; രാഷ്ട്രപതിയെ കാണാന്‍ രാഘവ് ഛദ്ദയും കൂട്ടരും 

  
Web Desk
May 03, 2026 | 1:30 PM

aap mps including raghav chadha are preparing to meet president

ന്യൂഡല്‍ഹി: ആം ആദ്മി വിട്ട് ബിജെപിയില്‍ ചേര്‍ന്ന രാഘവ് ഛദ്ദയുള്‍പ്പെടെയുള്ള എംപിമാര്‍ രാഷ്ട്രപതിയെ കാണാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ പഞ്ചാബില്‍ തങ്ങള്‍ക്കെതിരെ രാഷ്ട്രീയ പകപോക്കല്‍ നടക്കുന്നുവെന്നാണ് എംപിമാരുടെ പരാതി. ഇതിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മേയ് 5ന് രാഷ്ട്രപതിയെ കാണുമെന്നാണ് റിപ്പോര്‍ട്ട്. 

എംപിമാരുടെ കൂറുമാറ്റം പഞ്ചാബില്‍ വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമ പ്രകാരം ഏഴുപേരെയും അയോഗ്യരാക്കണമെന്നാണ് എഎപിയുടെ ആവശ്യം. എന്നാല്‍ മൂന്നില്‍ രണ്ടുഭാഗം എംപിമാര്‍ ബിജെപിയില്‍ എത്തിയതിനാല്‍ അയോഗ്യത ഭീഷണി നിലനില്‍ക്കില്ലെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ എംപിമാരുടെ സീറ്റുകള്‍ സുരക്ഷിതമാണ്.

ഇതിന് പ്രതികാരമായി തങ്ങളെ പഞ്ചാബിലെ ആംആദ്മി സര്‍ക്കാര്‍ വേട്ടയാടുകയാണെന്നാണ് എംപിമാരുടെ പരാതി. തങ്ങള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയാണെന്നും, എഎപി പ്രവര്‍ത്തകരെ ഉപയോഗിച്ച് വീടുകളും, ഓഫീസുകളും ആക്രമിക്കുകയാണെന്നും എംപിമാര്‍ ആരോപിക്കുന്നു. 

എന്നാല്‍ ലയന പ്രക്രിയയില്‍ ഒപ്പുകളുടെ ആധികാരികതയിലും നടപടിക്രമങ്ങളിലും ക്രമക്കേടുണ്ടെന്ന് ആരോപിക്കുന്ന എഎപി നേതൃത്വം എംപിമാരെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടേക്കും. വന്‍തോതിലുള്ള ഇത്തരം കൂറുമാറ്റങ്ങള്‍ ജനാധിപത്യപരമായ ഉത്തരവാദിത്തങ്ങളെ തകര്‍ക്കുന്നുവെന്നാണ് പാര്‍ട്ടിയുടെ വാദം.

കഴിഞ്ഞ ദിവസം ആം ആദ്മി വിട്ട് ബിജെപിയില്‍ ചേര്‍ന്ന രാജ്യസഭാ എംപി സന്ദീപ് പഥക്കിനെതിരെ പഞ്ചാബ് പൊലിസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. രണ്ട് ജില്ലകളിലായാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഏത് സംഭവത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് വ്യക്തമായിട്ടില്ല. 

പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് ബിജെപിയും, അകാലിദളും രംഗത്തെത്തി. പൊലിസിനെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നിശബ്ദരാക്കാനാണ് പഞ്ചാബിലെ എഎപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. സംസ്ഥാനത്ത് രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നതെന്നും, ഭഗവന്ത് മന്നിന്റെയും, അരവിന്ദ് കെജ് രിവാളിന്റെയും ഭയം പുറത്തുവന്നെന്നും ബിജെപി നേതാവ് അശ്വിനി ശര്‍മ പറഞ്ഞു. കെജ് രിവാള്‍ പൊലിസിനെ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും ബിജെപി വിമര്‍ശിച്ചു. 

Reports suggest that MPs, including Raghav Chadha, who left the Aam Aadmi Party and joined the BJP, are preparing to meet the President.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോര്‍മുസ് ഭാഗികമായി തുറന്നു; വെള്ളിയാഴ്ചയോടെ പൂര്‍ണമായി തുറക്കുമെന്ന് ട്രംപ്

International
  •  7 days ago
No Image

ശ്രീലങ്കൻ താരവുമായി കൈയാങ്കളി; ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശിക്ക്‌ വിലക്ക് ? ഐസിസി നിയമം ഇങ്ങനെ

Cricket
  •  7 days ago
No Image

'പ്രിയദര്‍ശിനി സൗജന്യ യാത്ര'വന്‍ഹിറ്റെന്ന് കണക്കുകള്‍;  ആദ്യദിനം യാത്ര ചെയ്തത് 13 ലക്ഷത്തിലേറെ വനിതകള്‍; ഒറ്റദിനം കൊണ്ട് അഞ്ച് ലക്ഷത്തിലേറെ വര്‍ധന 

Kerala
  •  7 days ago
No Image

ബംഗാളിലെ ആൾക്കൂട്ട കൊലപാതകം: കൊല്ലപ്പെട്ടത് മലയാളിയല്ല; വ്യാജ പ്രചാരണങ്ങൾ തള്ളി പൊലിസ്

crime
  •  7 days ago
No Image

പോരാട്ടവീര്യം ചോരാതെ ഇറാൻ; ന്യൂസിലൻഡിനെതിരെ രണ്ട് തവണ പിന്നിൽ നിന്ന ശേഷം സമനില പിടിച്ചെടുത്ത് ഇറാൻ

Football
  •  7 days ago
No Image

വിദേശ നിക്ഷേപകര്‍ക്ക് 15 വര്‍ഷത്തെ റെസിഡന്‍സി സംവിധാനവുമായി കുവൈത്ത് | Kuwait 15 year residency scheme

Kuwait
  •  7 days ago
No Image

ലോകകപ്പിൽ ചരിത്രമെഴുതിയിട്ടും വിതുമ്പി വോസിൻഹ; യുഎസ് വിസ വില്ലനായി, മകന്റെ അവിസ്മരണീയ പ്രകടനം കാണാനാകാതെ അമ്മ

Football
  •  7 days ago
No Image

92.55 കോടിയുടെ ക്രമക്കേട്; വിദേശ മിഷനറി സംഘടനയ്‌ക്കെതിരേ കേസ്

latest
  •  7 days ago
No Image

ഇറാൻ: യു .എസ്-സയണിസ്റ്റ് കൂട്ടു കെട്ടിന്റെ തോൽവി

International
  •  7 days ago
No Image

സെൻസസ്: സെൽഫ് എന്യൂമെറേഷൻ ഇങ്ങനെ

Kerala
  •  7 days ago