വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം: തെരഞ്ഞെടുപ്പ് കമ്മിഷന് സുപ്രിംകോടതി നോട്ടിസ്
ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രങ്ങളുടെ കൃത്യതയും കാര്യക്ഷമതയും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ സുപ്രിംകോടതി തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടിസ് അയച്ചു. എന്നാല്‍ വിഷയത്തില്‍ സി.ബി.ഐയ്ക്ക് നോട്ടിസ് അയക്കണമെന്ന ഹരജിക്കാരന്റെ ആവശ്യം സുപ്രിംകോടതി തള്ളി.
വോട്ടിങ് യന്ത്രങ്ങുടെ കൃത്യത സംബന്ധിച്ച് വിവിധ നേതാക്കള്‍ സംശയം ഉന്നയിച്ചതിന് പിന്നാലെയാണ് ഹരജി കോടതിയിലെത്തിയത്.
വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചതിനാലാണ് തങ്ങളുടെ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതെന്ന് ആരോപിച്ചുകൊണ്ട് ബി.എസ്.പി നേതാവ് മായാവതിയും ആംആദ്മി നേതാവ് അരവിന്ദ് കെജ് രിവാളും രംഗത്തുവന്നിരുന്നു.
ഏത് ബട്ടണില്‍ വിരലമര്‍ത്തിയാലും ബി.ജെ.പിയ്ക്ക് വോട്ട് ലഭിക്കുന്ന തരത്തില്‍ കൃത്രിമം കാണിച്ചുവെന്നാണ് മായാവതി ആരോപിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് എം.എല്‍ ശര്‍മ ഇക്കാര്യം ചൂണ്ടിക്കാണിച്ച് സുപ്രിംകോടതിയെ സമീപിച്ചത്.
അതേസമയം രാഷ്ട്രീയ പാര്‍ട്ടികളുടെ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."