HOME
DETAILS

നിപാ കൈകാര്യം ചെയ്യുമ്പോള്‍

  
backup
May 23, 2018 | 8:43 PM

nipah-handle-method-spm-today-articles

രണ്ടു ദിവസമായി നിപാ വൈറസ് മൂലം ഉണ്ടായ മരണത്തെ തുടര്‍ന്നുള്ള ചര്‍ച്ചകള്‍ ആണ് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. അറിവുള്ളവരും അറിവില്ലാത്തവരും വേണ്ടതും വേണ്ടാത്തതും ഒക്കെ പറയുന്നു. ശരിയും തെറ്റും ആയ നിര്‍ദേശങ്ങള്‍ വാട്ട്‌സാപ്പില്‍ പറന്നുകളിക്കുന്നു. ഒരു പന്നിപ്പനിക്കാലത്ത് ചൈനയിലെ ക്വറന്റൈനിയില്‍ കുടുങ്ങിയതിന്റെ വ്യക്തിപരമായ അനുഭവവും എബോള വൈറസിനെ നേരിട്ടതില്‍ നിന്ന് യു.എന്‍ നേടിയ പാഠങ്ങളും അടിസ്ഥാനമായി ചില കാര്യങ്ങള്‍ പറയാം.

1. എപ്പോഴും പറയാറുള്ള പോലെ ദുരന്തങ്ങള്‍ വരുന്നതിന് മുന്‍പാണ് തയ്യാറെടുപ്പുകള്‍ വേണ്ടത്. എന്തെങ്കിലും സംഭവിച്ചുകഴിഞ്ഞാല്‍ പ്ലാന്‍ ചെയ്ത പോലെ 'സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് പ്രൊസീഡിയര്‍' ഒന്നൊന്നായി നടപ്പിലാക്കുകയാണ് വേണ്ടത്. ഹെല്‍ത്ത് എമര്‍ജെന്‍സിക്ക് അങ്ങനെയുള്ള സംവിധാനങ്ങള്‍ കേരളത്തിലെ ദുരന്തനിവാരണ അതോറിറ്റിയുടെ അടുത്ത് ഉണ്ടാകും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. ഇനിപ്പറയുന്ന കാര്യങ്ങള്‍ ആളുകള്‍ക്ക് ഈ വിഷയത്തെ പറ്റി കൂടുതല്‍ അറിവുണ്ടാകാന്‍ വേണ്ടി എഴുതുന്നതാണ്.
2 . തല്‍ക്കാലം എങ്കിലും വൈറസ് ബാധ കുറഞ്ഞ ഒരു ഭൂപ്രദേശത്തു നിന്നു മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അത് പടരുന്നതായോ പുതിയതായ പ്രദേശങ്ങളില്‍ എന്തെങ്കിലും സംഭവിക്കുന്നതായോ വാര്‍ത്ത ഇല്ല. അതുകൊണ്ടു തന്നെ ഇതൊരു ക്രൈസിസ് സാഹചര്യം ആകാതെ പോകും എന്ന് നമുക്ക് പ്രതീക്ഷിക്കാം. അതേസമയം കാര്യങ്ങള്‍ കൂടുതല്‍ വഷളായാല്‍ എന്ത് ചെയ്യണം എന്ന് ചിന്തിക്കുകയും ആവാം.
3. ഏറ്റവും പ്രധാനമായിട്ടുള്ളത് അധികാരികള്‍ ജനങ്ങളോട് സത്യസന്ധമായി വിവരങ്ങള്‍ പങ്കുവയ്ക്കുക എന്നതാണ്. കാര്യങ്ങള്‍ നിയന്ത്രണത്തില്‍ ആണെങ്കിലും അല്ലെങ്കിലും ജനങ്ങള്‍ അതറിയണം. നിയന്ത്രണത്തില്‍ അല്ലെങ്കില്‍ നിയന്ത്രിക്കാന്‍ എന്താണ് ചെയ്യുന്നത് എന്ന് പറയണം. 'ആശങ്ക വേണ്ട' എന്ന് മാത്രം പറഞ്ഞിട്ട് കാര്യം ഇല്ല.
4. പ്രശ്‌നം ഉണ്ടായ പ്രദേശത്ത് ലഭ്യമായ സാങ്കേതിക ജ്ഞാനത്തില്‍ കൂടുതല്‍ ഈ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ വേണ്ടതിനാലും കേരളത്തിന്റെ റെപ്യൂട്ടേഷനെ ബാധിക്കുന്ന പ്രശ്‌നം ആയതിനാലും ഇത് സംസ്ഥാന തലത്തില്‍ ഉള്ള ഒരു എമര്‍ജന്‍സി ആയി കൈകാര്യം ചെയ്യണം.
5. അതുകൊണ്ടു തന്നെ ഡോക്ടര്‍മാരും, മാധ്യമ വിദഗ്ധരും ഭരണാധികാരികളും ഉള്‍പ്പെട്ട ഒരു ക്രൈസിസ് മാനേജ്‌മെന്റ് ടീം തിരുവനന്തപുരത്തും പ്രശ്‌നബാധിത ജില്ലയിലും വേണം. ഇതിന്റെ നേതൃത്വം എല്ലാ ദിവസവും ഒരു അഞ്ചു മിനിറ്റെങ്കിലും മാധ്യമങ്ങളെ കാണണം, കാര്യങ്ങളുടെ തല്‍സ്ഥിതി നാട്ടുകാരെ അറിയിക്കണം. ശരിയായ വിവരങ്ങള്‍ ഏറ്റവും ഉയര്‍ന്ന നേതൃത്വത്തില്‍ നിന്നും വരുന്നത് വിശ്വാസം ആര്‍ജ്ജിക്കാന്‍ ഏറ്റവും പ്രധാനം ആണ്.
6. കൂടാതെ, മാധ്യമങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ തത്സമയം നല്‍കാന്‍ ഒരു വെബ്‌സൈറ്റ് വേണം. അവര്‍ക്ക് എല്ലാ സമയവും ബന്ധപ്പെടാന്‍ ഒരു ഡോക്ടറെയും ചുമതലപ്പെടുത്തണം.
7. സാങ്കേതികമായി ഇതിനെ എങ്ങനെ നേരിടാം എന്നതിനെ പറ്റി ലോകാരോഗ്യ സംഘടനയുടെയും അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെയും അനവധി മാര്‍ഗരേഖകള്‍ ലഭ്യമാണ്.
8. അതേസമയം ഈ വിഷയത്തില്‍ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല പരിശീലനവും, വേണ്ടത്ര വ്യക്തി സുരക്ഷാ ഉപകരണങ്ങളും എല്ലാ വിധത്തിലുള്ള പരിരക്ഷയും സര്‍ക്കാര്‍ നല്‍കണം. ഏത് വ്യക്തി സുരക്ഷ സംവിധാനങ്ങള്‍ ആണ് വേണ്ടത് എന്നതിനെ പറ്റിയും ധാരാളം മാര്‍ഗരേഖകള്‍ ലഭ്യമാണ്.
9. ആരോഗ്യ എമര്‍ജന്‍സി എന്നാല്‍, ഡോക്ടര്‍മാര്‍ മാത്രം കൈകാര്യം ചെയ്യുന്നതോ ചെയ്യേണ്ടതോ ആയ ഒന്നല്ല. രോഗത്തിന്റെ ഉത്ഭവം അന്വേഷിക്കുന്ന എപ്പിഡെമിയോളജിസ്റ്റുകള്‍, രോഗികളെ കൈകാര്യം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, മരിച്ചുകഴിഞ്ഞാല്‍ അവരെ ആദരപൂര്‍വവും എന്നാല്‍, പൊതുജനാരോഗ്യ പ്രശ്‌നം ഉണ്ടാക്കാതെ മറവു ചെയ്യുന്നവര്‍, രോഗം പടരാതെ മുന്‍കൂര്‍ നടപടികള്‍ എടുക്കുന്ന പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍, രോഗത്തെ പറ്റി സമൂഹത്തെ ബോധവല്‍ക്കരിക്കുവാനുള്ള സംഘം എന്നിങ്ങനെ ചുരുങ്ങിയത് അഞ്ചു ടീം എങ്കിലും വേണം. ഇവര്‍ക്കെല്ലാം വേണ്ട സംരക്ഷണം നല്‍കാനുള്ള പോലീസിങ്ങും ഉണ്ടായിരിക്കണം. കേന്ദ്ര ദുരന്ത നിവാരണ സംവിധാനങ്ങളില്‍ ബയോളജിക്കല്‍ എമര്‍ജെന്‍സി നേരിടാന്‍ പ്രത്യേകം പരിശീലിപ്പിക്കപ്പെട്ട ടീമുകള്‍ ഉണ്ട്. അവരുടെ സഹായം തേടണം.
10. അറിഞ്ഞോ അറിയാതെയോ തെറ്റായ വാര്‍ത്തകള്‍ പരത്തുന്നവര്‍ ഈ സമയങ്ങളില്‍ വലിയ പ്രശ്‌നം ആണ്. അറിഞ്ഞുകൊണ്ട് തെറ്റായ വിവരങ്ങള്‍ പരത്തുന്നവരെ കര്‍ശനമായി നിയന്ത്രിക്കണം, വേണ്ടി വന്നാല്‍ ദുരന്ത നിവാരണ നിയമം അനുസരിച്ച് അറസ്റ്റ് ചെയ്യണം. ശരിയായ വിവരങ്ങള്‍ സര്‍ക്കാര്‍ തന്നെ എപ്പോഴും പുറത്തു വിട്ടാല്‍ തെറ്റായ വിവരങ്ങളുടെ ഒഴുക്ക് കുറക്കാം. റയും.
11. കേരളത്തില്‍ ഇപ്പോള്‍ ഇന്ത്യയിലെ എല്ലാ ഭാഗത്തു നിന്നുമുള്ള മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. മലയാളത്തിലോ ഇംഗ്ലീഷിലോ നമ്മുടെ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത അവരില്‍ എത്തില്ല. അവര്‍ ഒരു ആവശ്യവും ഇല്ലാതെ പേടിച്ചോടാനുള്ള സാധ്യത ഒരു വശത്ത്. അസുഖം വാസ്തവത്തില്‍ ഉണ്ടായാല്‍ അവരായി ഇന്ത്യ മുഴുവന്‍ പരത്താനുള്ള സാധ്യത മറുവശത്ത്. അത് രണ്ടും മുന്‍കൂട്ടി കണ്ട് മറുനാട്ടുകാരില്‍ ശരിയായ വിവരങ്ങള്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.
12. ബി.ബി.സിയില്‍ വരെ വാര്‍ത്ത എത്തിയതിനാലും എബോള വീണ്ടും തല പൊക്കുന്ന സമയം ആയതിനാലും ഈ വിഷയത്തെ പറ്റി കേരളത്തിലേക്ക് വരാന്‍ പ്ലാന്‍ ചെയ്യുന്നവരില്‍ ആശങ്ക ഉണ്ടാക്കും എന്നത് ഉറപ്പാണ്. ഇവരോട് 'ആശങ്ക വേണ്ട' എന്ന് പറഞ്ഞത് കൊണ്ട് കാര്യം ഇല്ല. മറിച്ച് പ്രശ്‌നത്തിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ്, എന്ത് നടപടികള്‍ ആണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്, ഇവിടെ വരുന്നവര്‍ക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ അത് കൈകാര്യം ചെയ്യാന്‍ എന്ത് സംവിധാനങ്ങള്‍ ആണ് ഉള്ളത് എന്നുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ ലഭ്യമാക്കണം. ഇപ്പോള്‍ നമ്മുടെ ദുരന്തനിവാരണ അതോറിറ്റിയുടെ വെബ്‌സൈറ്റിലോ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റിലോ നോര്‍ക്ക വെബ്‌സൈറ്റിലോ ഒന്നും യാതൊരു വിവരവും ലഭ്യമല്ല. ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റില്‍ അല്‍പം വിവരങ്ങള്‍ മലയാളത്തില്‍ മാത്രം ലഭ്യമാണ്. ഇത് പോരാ. മുന്‍പ് പറഞ്ഞതു പോലെ ശരിയായ വിവരങ്ങള്‍ കൊടുക്കാതിരുന്നാല്‍ തെറ്റായ വിവരം ആണ് ആ സ്ഥലം ഏറ്റെടുക്കുന്നത്. സത്യം പാന്റിട്ട് വരുമ്പോഴേക്കും നുണ പകുതി ലോകം സഞ്ചരിച്ചിരിക്കും എന്ന ചര്‍ച്ചിലിന്റെ വാക്കുകള്‍ എപ്പോഴും ഓര്‍ക്കുക.
13. ഈ രോഗികളുമായി നേരിട്ട് ബന്ധപ്പെടാത്തവരോ ആ ഗ്രാമങ്ങളില്‍ നിന്നും ഇല്ലാത്തവരോ ആയവര്‍ക്ക് വ്യക്തിപരമായി നമ്മള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഉണ്ട്. ഒന്നാമതായി, ശരിയെന്ന് ഉറപ്പില്ലാത്ത വിവരങ്ങള്‍ പങ്കുവക്കാതിരിക്കുക. രണ്ടാമത്, അമിതമായി പേടിച്ച് തീരുമാനങ്ങള്‍ എടുക്കാതിരിക്കുക. ഞാന്‍ കേരളത്തില്‍ ഉണ്ട്, നിപാ പേടിച്ച് ഞാന്‍ സ്ഥലം വിടാന്‍ പോകുന്നില്ല, ഇങ്ങോട്ട് വരുന്ന ആളുകളെ നിരുത്സാഹപ്പെടുത്തുന്നും ഇല്ല. പ്രശ്‌നം കൂടുതല്‍ സ്ഥലങ്ങളിലേക്ക് ബാധിക്കുന്നുണ്ടെങ്കില്‍ അപ്പോള്‍ ഈ ഉപദേശം ഞാന്‍ മാറ്റും.
14. ഈ രോഗികളുമായി നേരിട്ട് ബന്ധപ്പെട്ടവരിലോ (ആരോഗ്യപ്രവര്‍ത്തകര്‍ അല്ലാതെ) ആ പ്രദേശങ്ങളില്‍ ഉള്ളവരും ഡോക്ടര്‍മാരും അധികാരികളും നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുക. തല്‍ക്കാലം ഇതൊക്കെ അല്പം അമിതമായി തോന്നിയേക്കാം, പക്ഷെ നിങ്ങളുടെയും നാടിന്റെയും ആരോഗ്യം സംരക്ഷിക്കാന്‍ ഇത് അത്യന്താപേക്ഷിതമാണ്. ഒരിക്കല്‍ ഒരു പന്നിപ്പനിയുടെ കാലത്ത് ഞാന്‍ കുറേ നാള്‍ ചൈനയിലെ ഒരു പ്രത്യേക ആശുപത്രിയില്‍ മറ്റൊരാളുമായി ബന്ധപ്പെടാന്‍ പോലും ആകാതെ കഴിച്ചു കൂട്ടിയിട്ടുണ്ട്. വ്യക്തിപരമായി ഏറെ വിഷമിപ്പിച്ചതാണെങ്കിലും നമുക്കും സമൂഹത്തിനും വേണ്ടി അത് അംഗീകരിച്ചേ തീരു.
15. എ ബോള രോഗബാധയുടെ സമയത്തെ ഒരു പ്രധാന പ്രശ്‌നം മരിച്ചവരുടെ ശവശരീരം മറവു ചെയ്യന്നതിന് മുന്‍പുള്ള ചടങ്ങുകള്‍ ആയിരുന്നു. മൃതദേഹം കുളിപ്പിക്കുന്നതൊക്കെ രോഗം പടര്‍ത്തുന്ന കാര്യങ്ങള്‍ ആണ്. നിപായുടെ കാര്യവും അതുപോലെ തന്നെ. അതുകൊണ്ട് നിപാ ബാധിച്ച് ആരെങ്കിലും മരിച്ചാല്‍ അവരുടെ ശരീരം പ്രത്യേകം പരിശീലനം ലഭിച്ചവര്‍ മാത്രം കൈകാര്യം ചെയ്യണം. ഇക്കാര്യത്തില്‍ കുടുംബവും മത നേതാക്കളും വിട്ടുവീഴ്ചകള്‍ കാണിക്കണം.
ഔദ്യോഗികമായി ഞാന്‍ കേരള ദുരന്ത നിവാരണ സംവിധാനങ്ങളുടെ ഭാഗം അല്ല എന്നറിയാമല്ലോ. അതുകൊണ്ടു തന്നെ മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എന്റെ വ്യക്തിപരമായ അഭിപ്രായം ആണ്. കേരളത്തിലെ കാര്യങ്ങള്‍ ഞാന്‍ എന്നത്തേയും പോലെ ശ്രദ്ധിക്കുന്നുണ്ട്. ഏറെ കാര്യങ്ങള്‍ പറയാനും ഉണ്ട്. ഈ പ്രശ്‌നം അവസാനിക്കുന്നത് വരെ എനിക്കറിയാവുന്ന വിവരങ്ങളും ഉപദേശങ്ങളും ഇവിടെ പങ്കുവക്കാം.

(ഐക്യരാഷ്ട്രസഭാ ദുരന്ത ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസ്സിയെ പരിഹസിച്ചു, റൊണാൾഡോയ്ക്ക് നേരെ ആരാധകരുടെ രൂക്ഷ വിമർശനം

Football
  •  7 days ago
No Image

കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

Kerala
  •  7 days ago
No Image

സിനിമാ മേഖലയിലെ യുവതി ഉൾപ്പെടെ രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ; ഡാൻസാഫ് റെയിഡിൽ 22 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

crime
  •  7 days ago
No Image

ഹജ്ജ് 2026; കേരളത്തില്‍ നിന്ന് 391 പേര്‍ക്ക് കൂടി അവസരം

Kerala
  •  7 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികൾക്ക് ജീവന് ഭീഷണിയുണ്ടെങ്കിൽ പൊലിസ് സംരക്ഷണം നൽകണം; സംസ്ഥാന പൊലിസ് മേധാവിക്ക് നിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  7 days ago
No Image

ഹിറ്റ്‌മാൻ്റെ ഇഷ്ടവേദി വിശാഖപട്ടണം; മൂന്നാം മത്സരത്തിൽ തകർത്തടിക്കാൻ രോഹിത് ശർമ്മ

Cricket
  •  7 days ago
No Image

കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം; ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി; അടിയന്തര അന്വേഷണത്തിന് ഉത്തരവ്

Kerala
  •  7 days ago
No Image

സ്വദേശിവൽക്കരണം കൂടുതൽ കർശനമാക്കാൻ യുഎഇ; പ്രവാസികൾ കടുത്ത ആശങ്കയിൽ

uae
  •  7 days ago
No Image

ഹോൺ അടിച്ചതിനെച്ചൊല്ലി തർക്കം: അച്ഛനും മകനും സുഹൃത്തുമുൾപ്പെടെ മൂന്നുപേരെ കുത്തിവീഴ്ത്തി; പ്രതി പിടിയിൽ

crime
  •  7 days ago
No Image

പുതിയ കാർ വാങ്ങി ദിവസങ്ങൾക്കുള്ളിൽ തുരുമ്പിച്ചു; മാരുതി സുസുക്കിക്ക് തിരിച്ചടി; ഉടമയ്ക്ക് അനുകൂല വിധിയുമായി കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ

Kerala
  •  7 days ago