യോഗിയുടെ മണ്ഡലത്തില്‍ മത്സ്യ-മാംസ നിരോധനം
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതിനിധാനം ചെയ്യുന്ന ലോക്‌സഭാ മണ്ഡലമായ ഖൊരഖ്പൂരില്‍ മാംസവും മത്സ്യവും നിരോധിച്ചു.
മണ്ഡലത്തിലെ മുഴുവന്‍ അറവുശാലകളും പൂട്ടിയതോടെ ഇവിടെ കോഴിയടക്കുള്ള മാംസം കിട്ടാതായി. മീന്‍ വില്‍പനയും നിരോധിച്ചിട്ടുണ്ട്. ലൈസന്‍സില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇതിനെതിരായ എതിര്‍പ്പ് ഉയര്‍ന്നതോടെ അധികൃതര്‍ നല്‍കിയ വിശദീകരണം. യോഗി മുഖ്യമന്ത്രിയായതോടെയാണ് ഇത്തരത്തിലൊരു തീരുമാനം ഉണ്ടായതെന്ന ആക്ഷേപവും സംസ്ഥാനത്ത് ശക്തമായിട്ടുണ്ട്.
അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടാനും പശുക്കടത്ത് തടയാനും യോഗി ആദിത്യനാഥ് പൊലിസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ മണ്ഡലത്തിലെ മുഴുവന്‍ ഇറച്ചിക്കടകളും മത്സ്യ സ്റ്റാളുകളും ഒറ്റരാത്രികൊണ്ട് പൂട്ടിച്ചത്. നിയമവിരുദ്ധമായ ഒരു പ്രവൃത്തിയും സംസ്ഥാനത്ത് അനുവദിക്കില്ലെന്നും അനധികൃത അറവുശാലകള്‍ അനുവദിക്കില്ലെന്നത് പ്രകടനപത്രികയിലുള്ളതാണെന്നും ബി.ജെ.പി നേതാക്കള്‍ ഇതിനെ ന്യായീകരിച്ചുകൊണ്ട് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."