ആളിയാര്‍ കരാര്‍ പുതുക്കി കൂടുതല്‍ വെള്ളം നേടിയെടുക്കുക കര്‍ഷകര്‍ കഞ്ഞി വച്ച് സമരം നടത്തി
ചിറ്റൂര്‍: പറമ്പിക്കുളം ആളിയാര്‍അന്തര്‍ സംസ്ഥാന നദിജല കരാര്‍ പുനരവലോകനം ചെയ്ത് കേരളത്തിന് അവകാശപ്പെട്ട വെള്ളം വാങ്ങിയെടുക്കാന്‍ കേരള സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ടു പറമ്പിക്കുളം ആളിയാര്‍ ജലസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ അണിക്കോട്ടില്‍ കര്‍ഷകര്‍ കഞ്ഞി വെച്ച് സത്യാഗ്രഹം നടത്തി.
കേരളാ ജനമുന്നേറ്റം അധ്യക്ഷന്‍ പി.സി. ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേരളം മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ കരാര്‍ ലംഘനത്തിനെതിരേ നടപടിയെടുക്കാനോ, കരാര്‍ പുതുക്കാനോ നടപടി സ്വീകരിച്ചില്ല.
അത് കേരളത്തിനുണ്ടായ വീഴ്ചയാണ്. അതിനു തമിഴ്‌നാടിനെ കുറ്റം പറഞ്ഞിട്ട് കാര്യവുമില്ല.
കേരള സര്‍ക്കാര്‍ ഹൈകോടതി ജഡ്ജിയെ കൊണ്ട് കരാര്‍ ലംഘനങ്ങളെക്കുറിച്ചു അന്വേഷണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.
കെ.എ. പ്രഭാകരന്‍ അധ്യക്ഷനായി. മുന്‍. എം.എല്‍.എ കെ. അച്യുതന്‍, സി. കൃഷ്ണകുമാര്‍, നഗരസഭ ചെയര്‍മാന്‍ ടി.എസ്. തിരുവെങ്കിടം, വിളയോടി വേണുഗോപാലന്‍, മുതലാംതോട് മണി, കെ. ഗോപാല്‍സ്വാമി, രാജമാണിക്കം, എ.കെ. ഓമനക്കുട്ടന്‍, അഡ്വ. പി.സി. ശിവശങ്കരന്‍, കെ.എം. കരുണന്‍, കെ.എസ്. ഉദയകുമാര്‍, ടി.ആര്‍. ഭാസ്‌ക്കരദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."