ദേശീയപാതയെ അപകട മുക്തമാക്കാന്‍ പദ്ധതികളുമായി മതിലകം പൊലിസ്
കയ്പമംഗലം: ദേശീയപാത പതിനേഴ് കോതപറമ്പ് മുതല്‍ ചെന്ത്രാപ്പിന്നി പതിനേഴാംകല്ല് വരെയുള്ള ഭാഗത്തെ അപകട വിമുക്തമാക്കുന്ന പദ്ധതികള്‍ നടപ്പിലാക്കാന്‍ മതിലകം പൊലിസ് തയാറെടുക്കുന്നു.
ദേശീയപാതയില്‍ അപകടങ്ങളും അപകട മരണങ്ങളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മതിലകം പൊലിസ് ഹൈവേ സുരക്ഷാ ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ദേശീയപാതയെ അപകട മുക്തമാക്കാനുള്ള വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കിയത്.
പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയില്‍ സ്ഥിരം അപകട മേഖലകളായ വാസുദേവ വിലാസം വളവിലും ആല അഞ്ചാം പരത്തി ശ്രീനാരായണപുരം പുരം ഭാഗങ്ങളിലും വളിവിനു ഏകദേശം നൂറ് മീറ്റര്‍ മുന്‍പായി റോഡിന് കുറുകേ എട്ട് വരികളിലായും റോഡ് നീളെ രണ്ട്‌സൈഡിലും നടുവിലും റിഫ്‌ലാക്ടിംഗ് സ്റ്റഡ്ഡുകള്‍ സ്ഥാപിക്കുവാനും തീരുമാനമായി.
കൂടാതെ വാസുദേവ വിലാസം വളവില്‍ സോളാര്‍ ബ്ലിംഗര്‍ ലൈറ്റ് സ്ഥാപിക്കുവാനും യാത്രക്കാര്‍ക്ക് തടസ്സമാകുന്ന വിധത്തിലുള്ള പരസ്യ ബോര്‍ഡുകളും കമാനങ്ങളും അനധികൃത വാഹന പാര്‍ക്കിംഗുകളും നീക്കം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് സുഖമമായി യാത്ര ചെയ്യാനുള്ള എല്ലാ സാഹചര്യവും ഒരുക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ദേശീയപാതയെ അപകട മുക്തമാക്കാന്‍ ആവശ്യമായ വിവിധ ഫണ്ടുകള്‍ ദേശീയപാത അതോറിറ്റിയുടെ കീഴില്‍ നിലവിലുണ്ടെങ്കിലും അവയൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കാനാണ് തീരുമാനം. ആവശ്യമായ ഫണ്ട് ലഭ്യമായാല്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും യോഗത്തില്‍ അധ്യക്ഷനായ മതിലകം എസ്.ഐ സുശാന്ത് അറിയിച്ചു.
മതിലകം എ.എസ്.ഐ സേവ്യര്‍ സ്വാഗതവും സി.പി.ഒ സിയാദ് നന്ദിയും പറഞ്ഞു. കോഓഡിനേറ്റര്‍ ഷെമീര്‍ എളേടത്ത് പദ്ധതി അവതരണം നടത്തി. നാഷണല്‍ ഹൈവ്വെ ഉദ്യേഗസ്ഥരായ കദളി.കെ.വി, മരിയ വിരോണി ടി.ജെ, മണപ്പുറം ഫൗണ്ടേഷന്‍ അസി. മേനേജര്‍ & കൗണ്‍സിലര്‍ അഖില്‍ എസ് കുമാര്‍, സുരക്ഷാസമിതി അംഗങ്ങള്‍ യോഗത്തില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."