HOME
DETAILS

കൊളത്തൂരിലെ നിപാ വൈറസ് മരണം; ആശുപത്രി അധികൃതര്‍ക്കെതിരേ ആരോപണങ്ങള്‍

  
backup
May 24 2018 | 07:05 AM

%e0%b4%95%e0%b5%8a%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%aa%e0%b4%be-%e0%b4%b5%e0%b5%88%e0%b4%b1%e0%b4%b8%e0%b5%8d-%e0%b4%ae

 

കൊളത്തൂര്‍: കൊളത്തൂരിലെ നിപാ വൈറസ് മരണം, ആശുപത്രി അധികൃതര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. പ്രമേഹരോഗിയായ വേലായുധനെ മരണപ്പെടുന്നതിനു 14 ദിവസം മുന്‍പാണ് പുറം ഭാഗത്ത് വട്ടത്തിലുള്ള മുറിവുമായി പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെത്തിക്കുന്നത്.
ആശുപത്രിയിലെത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ജറി നടത്താതെ കിടത്തുകയായിരുന്നു. പ്രമേഹരോഗിയായ വേലായുധന്റെ മുറിവ് സര്‍ജറി നടത്താന്‍ ഡോക്ടര്‍മാരില്ലെന്നും ഉള്ളവര്‍ക്കെല്ലാം തിരക്കാണെന്നുമാണ് ആശുപത്രിയിലെ പ്രധാന ഡോക്ടര്‍ ബന്ധുക്കളോട് പറഞ്ഞത്. നിരന്തരമായ ബന്ധുക്കളുടെ ഇടപെടല്‍ മൂലം അഞ്ചാം ദിവസമാണ് വേലായുധനെ സര്‍ജറിക്ക് വിധേയനാക്കുന്നത്. തുടര്‍ന്ന് സര്‍ജറി കഴിഞ്ഞ് യാതൊരു സുരക്ഷയുമില്ലാത്ത വാര്‍ഡില്‍ കിടത്തിയെന്നും ഇത്രയും അപകടകരമായ സ്ഥിതിയിലുള്ള രോഗിയെ ഡെങ്കിപ്പനിയുമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരോടൊപ്പമാണ് കിടത്തിയിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. തുടര്‍ന്ന് ആറാം ദിവസമാണ് വേലായുധന് പനിപിടിപ്പെട്ടതെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. മൂന്നു ദിവസത്തോളം പനിപിടിച്ച് ആശുപത്രിയില്‍ കഴിഞ്ഞതോടെ ആശുപത്രിയിലെ സുരക്ഷയില്ലായ്മ ബോധ്യപ്പെട്ട ബന്ധുക്കള്‍ രാത്രി പതിനൊന്നോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് പതിനാലാം ദിവസമാണ് വേലായുധന്‍ മരണപ്പെടുന്നത്. അച്ചന് ഇത്രയും വലിയ അസുഖമുണ്ടണ്ടായിട്ടും ഞങ്ങള്‍ക്ക് യാതൊരുവിധ അറിയിപ്പും ആശുപത്രി അധികൃതര്‍ നല്‍കിയില്ലെന്നും മരണപ്പെട്ട വേലായുധന്റെ മകന്‍ വിജീഷ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago