HOME
DETAILS

അനന്ത സാധ്യതകളുടെ വാതില്‍തുറന്ന് ഫിഷറീസ് സര്‍വകലാശാല

  
backup
May 25 2018 | 01:05 AM

%e0%b4%85%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4-%e0%b4%b8%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%a4%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%be%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d

 

കൊല്ലം: മത്സ്യകൃഷിയിലും മത്സ്യമേഖലയിലെ ഉന്നത പഠനത്തിലുമുള്ള വിപുല സാധ്യതകളും തൊഴിലവസരങ്ങളുടെ വിശദാംശങ്ങളുമായി കേരള യൂനിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ്(കുഫോസ്). ഗവേണിങ് കൗണ്‍സില്‍ അംഗങ്ങളും വൈസ് ചാന്‍സലറും ഉള്‍പ്പെടുന്ന വിദഗ്ധ സംഘമാണ് നവകേരളം 2018 പ്രദര്‍ശന മേളയിലെ സദസിനു മുന്നില്‍ അറിവുകളുടെ വലിയ ലോകം തുറന്നത്.
ശുദ്ധജല മത്സ്യകൃഷി, വലിയ ജലാശയങ്ങളിലെ കൂട് മത്സ്യകൃഷി, പെന്‍ കള്‍ച്ചര്‍ തുടങ്ങിയുമായി ബന്ധപ്പെട്ട അടിസ്ഥാന പാഠനങ്ങളാണ് സെമിനാറില്‍ പങ്കുവച്ചത്. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഫിഷറീസ് മേഖലയിലെ പ്രഫഷനല്‍ കോഴ്‌സുകളായ അക്വാകള്‍ച്ചര്‍, ഫിഷ് പ്രോസസിങ്, ഫിഷ് ബയോ ടെക്‌നോളജി, നൂതന കോഴ്‌സുകളായ റിമോട്ട് സെന്‍സിങ്, എര്‍ത്ത് സയന്‍സ്, മൈക്രോബയോളജി തുടങ്ങിയവ തെരഞ്ഞെടുക്കുന്നതിനുള്ള വഴികളും രാജ്യാന്തര തലംവരെയുള്ള തൊഴില്‍ സാധ്യതകള്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും സെമിനാറില്‍ ക്ലാസെടുത്തവര്‍ വിശദമാക്കി. ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് കുഫോസില്‍ 20 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ടെന്നും ഇത് പ്രയോജനപ്പെടുത്താന്‍ ഈ മേഖലയിലെ കുട്ടികള്‍ക്ക് കഴിയണമെന്നും മുഖ്യപ്രഭാഷണം നടത്തിയ കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. എ. രാമചന്ദന്‍ പറഞ്ഞു. യൂനിവേഴ്‌സിറ്റി ഗവേണിങ് ബോര്‍ഡ് അംഗം എച്ച്. ബേസില്‍ലാല്‍ അധ്യക്ഷനായി. സര്‍വകലാശാല എക്സ്റ്റന്‍ഷന്‍ ഡയറക്ടര്‍ ഡോ. ഡെയ്‌സി സി. കാപ്പന്‍, ഡീന്‍ ഡോ. എം.എസ് രാജു, ഗവേണിങ് കൗണ്‍സില്‍ അംഗം ഡോ. എസ്.എം റാഫി, ഓഷ്യന്‍ സയന്‍സ് ആന്റ് ഡെക്‌നോളജി ഡയറക്ടര്‍ ഡോ. സുരേഷ്‌കുമാര്‍, ഓഷ്യന്‍ എന്‍ജിനിയറിങ് ആന്‍ഡ് അണ്ടര്‍ വാട്ടര്‍ ടെക്‌നോളജി ഡയറക്ടര്‍ ഡോ. സൂര്യകല ക്ലാസുകള്‍ നയിച്ചു. ഫിഷറീസ് വകുപ്പ് മുന്‍ ജോയിന്റ് ഡയറക്ടര്‍ കെ.ജെ പ്രസന്നകുമാര്‍, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ സി.ടി സുരേഷ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അജോയ് സംസാരിച്ചു.
ഇടം പദ്ധതിയുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടത്തിയ അവതരണത്തില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്‌ക്കൊപ്പം പങ്കെടുത്ത ടി.കെ.എം എന്‍ജിനിറിങ് കോളജ് വിദ്യാര്‍ഥികളായ ആസിഫ് അയൂബ്, അഭിഷേക് സുനില്‍ അക്ബര്‍ ബഷീര്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. ഫിഷറീസ് വകുപ്പും ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായാണ് ഏകദിന സെമിനാര്‍ സംഘടിപ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  14 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  14 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  14 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  14 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  14 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  14 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  14 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  14 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  14 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  14 days ago