രാജേഷ് ദിവാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമാകും
തിരുവനന്തപുരം: ഉത്തരമേഖലാ ഡി.ജി.പിയായി വിരമിച്ച രാജേഷ് ദിവാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമാകും.
ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്, പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീര്‍, അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്‍മാന്‍ സി.ആര്‍ രാമചന്ദ്രന്‍ നായര്‍ എന്നിവരടങ്ങിയ സമിതിയാണ് രാജേഷ് ദിവാനെ ശുപാര്‍ശ ചെയ്തത്. ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചാല്‍ കേന്ദ്രത്തിന് അയക്കും. കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതിയുടെ അനുമതിയോടെയാണ് വിജ്ഞാപനം ഇറക്കുക. കഴിഞ്ഞ ഏപ്രിലില്‍ ജോസ് സിറിയക് വിരമിച്ച ഒഴിവിലാണ് ദിവാനെ ശുപാര്‍ശ ചെയ്തത്. നിലവില്‍ ട്രൈബ്യൂണലില്‍ നാല് അംഗങ്ങളാണുള്ളത്. മൂന്നു ജുഡിഷ്യല്‍ അംഗങ്ങളും ഒരു അഡ്മിനിസ്‌ട്രേറ്റീവ് അംഗവും.
ചെയര്‍മാനുപുറമെ ബെന്നി ഗര്‍വാസീസ്, വി. രാജേന്ദ്രന്‍, വി. സോമസുന്ദരന്‍ എന്നിവരാണ് നിലവില്‍ അംഗങ്ങള്‍. മുന്‍ ഡി.ജി.പി സെന്‍കുമാറിന്റെ കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ ആ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. 1986 ബാച്ച് കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ ദിവാന്‍ കഴിഞ്ഞ ഏപ്രില്‍ 30നാണ് വിരമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."