HOME
DETAILS
MAL
മഴക്കാല പൂര്‍വശുചീകരണം: പൊലിസ് പിന്തുണ നല്‍കണമെന്ന് ഡി.ജി.പിയുടെ നിര്‍ദേശം
backup
May 25 2018 | 01:05 AM
തിരുവനന്തപുരം: ഹരിതകേരള മിഷന്, ശുചിത്വ മിഷന്, വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മഴക്കാല പൂര്‍വ ശുചീകരണ പരിപാടികള്‍ക്കാവശ്യമായ പിന്തുണയും സഹായവും നല്കാന് ഡി.ജി.പി ലോക്നാഥ് ബെഹ്റ എല്ലാ എസ്.എച്ച്.ഒമാര്‍ക്കും മറ്റ് യൂനിറ്റ് മേധാവിമാര്‍ക്കും നിര്‍ദേശം നല്കി.
മലിനീകരണം രൂക്ഷമായ പ്രദേശങ്ങള്‍ കണ്ടെത്തി ജനമൈത്രീ സമിതികളുടെ സഹായത്തോടെ ബോധവല്‍ക്കരണം നടത്താനും നിര്‍ദേശം നല്കി.
സ്ഥിരമായി മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കണം. ഇതിനുശേഷവും മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്. പൊലിസ് ഓഫിസുകളിലും പരിസരത്തും ഗ്രീന്‍പ്രോട്ടോകോള്‍ പാലിക്കുന്നതിനുള്ള നടപടികള്‍ എത്രയുംവേഗം പൂര്‍ത്തിയാക്കണമെന്നും ഡി.ജി.പി നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."