ലഹരി ഗുളികയുടെ ദുരുപയോഗം തടയാന്‍ പര്‍ച്ചേഴ്‌സ് കാര്‍ഡുകള്‍
കോഴിക്കോട്: വിദ്യാര്‍ഥികളിലും യുവജനങ്ങളിലും ലഹരി ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദുരുപയോഗം ചെയ്യാവുന്ന മരുന്നുകളുടെ അനധികൃത വില്‍പന തടയുന്നതിനായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പും എക്‌സൈസ് വകുപ്പും സംയുക്തമായി ജില്ലയില്‍ പൈലറ്റ് പ്രൊജക്ട് ആരംഭിച്ചു.
നൈട്രാസിപ്പിയം എന്ന ഉറക്കഗുളിക ദുരുപയോഗം ചെയ്യപ്പെട്ടതായി പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ഫാര്‍മസിസ്റ്റുകള്‍ക്കും സീരിയല്‍ നമ്പര്‍ പതിച്ച പര്‍ച്ചേഴ്‌സ് ഇന്‍ഡന്‍ഡ് കാര്‍ഡ് വിതരണം ചെയ്തു.
വ്യാജ സീലും മറ്റും ഉപയോഗിച്ച് ഗുളിക വ്യാപകമായി വാങ്ങിക്കൊണ്ടു പോകുന്നത് ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണു നടപടിയെടുത്തതെന്ന് റീജ്യനല്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍ ഷാജി വര്‍ഗീസ് പറഞ്ഞു. ബട്ടന്‍സ് മാതൃകയിലായതിനാല്‍ ഈ ഗുളിക കുട്ടികള്‍ വഴി എളുപ്പത്തില്‍ ദുരുപയോഗം ചെയ്യപ്പെടുകയാണ്.
ഇനി മുതല്‍ ഈ കാര്‍ഡ് കൈവശമുള്ളവര്‍ക്കു മാത്രമേ നൈട്രാസിപ്പിയം ഹോള്‍സെയിലായി വാങ്ങാന്‍ കഴിയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരായ സി.വി നൗഫല്‍, കെ. നീതു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."