വനിതാ സൗഹൃദ നഗരത്തിന് വിവിധ പദ്ധതികള്‍
തിരുവനന്തപുരം: നഗരത്തെ സ്ത്രീസൗഹൃദ നഗരമാക്കാന്‍ ഒട്ടേറ പദ്ധതികളാണ ്ബജറ്റില് വകയിരുത്തിയിട്ടുള്ളത്. കിഴക്കേകോട്ട മുതല്‍ കേശവദാസപുരം വരെ സ്ത്രീ സൗഹൃദ, സ്ത്രീ സുരക്ഷാ എം.ജി റോഡിന് രണ്ടുകോടി നീക്കിവച്ചു. നിരീക്ഷണ കാമറകള്‍, എല്‍.ഇ.ഡി, ലൈറ്റുകള്‍, അലാറം, ഫ്രഷ് അപ് സെന്ററുകള്‍ എന്നിവ സ്ഥാപിച്ച് പൊലിസ്, പൊതുമരാമത്ത് വകുപ്പുകളുടെ സഹായത്തോടെ സ്ത്രീ സൗഹൃദ, സുരക്ഷാ റോഡാക്കി മാറ്റുകയാണ് ലക്ഷ്യം.
ശ്രീകണ്ഠേശ്വരത്ത് നിര്‍മാണം പൂര്‍ത്തീകരിച്ച വനിതാ ഷോര്‍ട്ട് സ്റ്റേ ഹോം പ്രവര്‍ത്തന സജ്ജമാക്കാന്‍ 10 ലക്ഷം വകയിരുത്തി. പേരൂര്‍ക്കട, വെള്ളയമ്പലം, പട്ടം, കേശവദാസപുരം, സ്റ്റാച്യൂ, കിഴക്കേകോട്ട എന്നിവിടങ്ങളില്‍ വനിതകള്‍ക്കായുള്ള നവീകരിച്ച ഫ്രഷ്അപ് സെന്ററുകള്‍ക്ക് ഒന്നരക്കോടി മാറ്റി വച്ചിട്ടുണ്ട്. പട്ടികജാതിയില്‍പ്പെട്ട എട്ട്, ഒമ്പതു ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി സൈക്കിള്‍ പദ്ധതി-ലേഡി ബേര്‍ഡിന് 75 ലക്ഷവും വകയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."